ഐഎസ് കേന്ദ്രങ്ങളില്‍ ഇനി ഡ്രോണ്‍ വഴി ബൈബിള്‍ വിതരണം ചെയ്യും

ഐഎസ് കേന്ദ്രങ്ങളില്‍ ഇനി ഡ്രോണ്‍ വഴി ബൈബിള്‍ വിതരണം ചെയ്യും

സ്വീഡന്‍: ഐഎസ് നിയന്ത്രിത മേഖലകളില്‍ ഡ്രോണ്‍ വഴി ആയിരക്കണക്കിന് ചെറിയ ഇലക്ട്രോണിക് ബൈബിളുകള്‍ വിതരണം ചെയ്യാന്‍ സ്വീഡനിലെ പ്രൊട്ടസ്റ്റന്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് പദ്ധതിയിടുന്നു. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു കഴിയുന്ന ഒരു സമൂഹത്തിലേക്ക് പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും സന്ദേശം നല്കുന്ന സുവിശേഷം എത്തിച്ചുകൊടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സഭാവൃന്തങ്ങള്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

അച്ചടിച്ച ബൈബിളിന് പകരം പ്രത്യേകമായി നിര്‍മ്മിച്ച ഇലക്ട്രോണിക് ബൈബിളുകളാണ് വിതരണം ചെയ്യുന്നത്. ഇവ ഉപയോഗിക്കുന്നത് ഇലക്ട്രിസിറ്റിയുടെ ആവശ്യവുമില്ല.

You must be logged in to post a comment Login