ഐഎസ് കൊലപ്പെടുത്തിയ വൈദികന്റെ സ്മരണയില്‍ ഇനി വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് സഹായം

ഐഎസ് കൊലപ്പെടുത്തിയ വൈദികന്റെ സ്മരണയില്‍ ഇനി വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് സഹായം

വത്തിക്കാന്‍ സിറ്റി: ഐഎസ് ഭീകരര്‍ കൊലപ്പെടുത്തിയ ഫ്രഞ്ച് വൈദികന്‍ ജാക്വസ് ഹാമെല്ലിന്റെ സ്മരണാര്‍ത്ഥം ലോകമെമ്പാടുമുള്ള 1,000 സെമിനാരി വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി ഒരു കത്തോലിക്ക സഹായസംഘം പുതിയ പ്രചരണത്തിന് രൂപം കൊടുത്തു.

പാപ്പയുടെ സഹായസംഘടനയായ എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡിന്റെ ഇറ്റാലിയന്‍ വിഭാഗമാണ് പുതിയ പ്രചരണത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള 21 രൂപതകളിലെ ഭാവിവൈദികരുടെ പഠനത്തിനായുള്ള ചിലവ് സംഘടന വഹിക്കും.

ഭാവി വൈദികരെ വാര്‍ത്തെടുക്കുന്നതില്‍ സഹായിക്കുന്നതിലൂടെ വര്‍ഗ്ഗീയ വാദത്തിനെതിരായി ശക്തമായ മറുപടി നല്‍കുകയാണ് ചെയ്യുന്നത്. കാരണം തീവ്രവാദ ഭീഷണികള്‍ അതിശക്തമായി നിലനില്‍ക്കുമ്പോള്‍ അതിനെ എതിര്‍ത്ത് എല്ലാ മതവിഭാഗങ്ങള്‍ തമ്മിലുള്ള സൗഹൃദവും സമാധാനപരമായ സഹവര്‍ത്തിത്വവും ഉറപ്പുവരുത്താന്‍ ആവശ്യമായ ഉപകരണങ്ങളുമായി വൈദികര്‍ സജ്ജരായിരിക്കണം. ഇറ്റലിയിലെ സഹായസഘടനാ നേതാവായ അലിസാന്‍ഡ്രോ മോണ്ടിഡ്യൂറോ പറഞ്ഞു.

You must be logged in to post a comment Login