ഐഎസ് ക്രൂരത; സിറിയയില്‍ വീണ്ടും കൂട്ടമരണം

ഐഎസ് ക്രൂരത; സിറിയയില്‍ വീണ്ടും കൂട്ടമരണം

ഡമാസ്‌കസ്: ഐഎസ് ഭീകരതയുടെ ക്രൂരതകള്‍ക്ക് അവസാനമില്ല. ഇന്നലെ വടക്കുപടിഞ്ഞാറന്‍ സിറിയയിലെ സര്‍ക്കാര്‍ നിയന്ത്രിത മേഖലയില്‍ ഐഎസ് ഭീകരാക്രമണം അഴിച്ചുവിട്ടപ്പോള്‍ കൊല്ലപ്പെട്ടത് കുറഞ്ഞത് 145 പേര്‍. തീരദേശ പട്ടണങ്ങളായ ജബ്‌ലെ, ടാര്‍ട്ടസ് പട്ടണങ്ങളിലാണ് കാര്‍ബോംബ്, ചാവേര്‍ ആക്രമണങ്ങള്‍ നടന്നത്.

ആശുപത്രികള്‍, ബസ്‌സ്റ്റേഷനുകള്‍ എന്നിവയ്ക്കു നേരേയും ആക്രമണമുണ്ടായി. സിറിയന്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചശേഷം ഈ നഗരങ്ങളില്‍ ഇത്രയും രൂക്ഷമായ ആക്രമണം ആദ്യമായാണ്.
നേരിട്ടുള്ള യുദ്ധത്തിനു പകരം സിവിലിയന്മാരെ വകവരുത്തുന്നതിനാണ് ഐഎസ് തുനിയുന്നതെന്ന് സിറിയന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഉമ്‌റാന്‍ അല്‍ സൗബി ആരോപിച്ചു. ഐഎസിനെതിരേയുള്ള പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

You must be logged in to post a comment Login