ഐഎസ് നടത്തുന്നത് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള കൂട്ടക്കൊല: ഹിലരി ക്ലിന്റന്‍

വാഷിംങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് നടത്തിക്കൊണ്ടിരിക്കുന്നത് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള കൂട്ടക്കൊലയാണെന്ന് യുഎസ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്‍. വാഷിംങ്ടണിലെ ഹാംപ്‌ഷെയറില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പു പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു ഹിലരി. ഐഎസിന്റെ ക്രൂരകൃത്യങ്ങള്‍ വിവരിക്കാന്‍ നിരവധി ഉദാഹരണങ്ങള്‍ കണ്ടെത്താനാകുമെന്നും ഹിലരി ക്ലിന്റന്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരി മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ജനങ്ങളുടെ അവസ്ഥ നന്നായി മനസ്സിലാക്കിയിട്ടുള്ള ആളാണെന്നും അതുകൊണ്ടു തന്നെ ഈ പ്രസ്താവനയെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണണമെന്നും ഹിലരിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

യുഎസ് കോണ്‍ഗ്രസിലെ നൂറോളം അംഗങ്ങള്‍ ഐഎസ് നടത്തുന്ന ക്രൂരകൃത്യങ്ങള്‍ കൂട്ടക്കൊലയായിത്തന്നെ പ്രഖ്യാപിക്കണമെന്ന് പ്രസിഡന്റ് ബറാക് ഒബാമയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒബാമ ഈ ആവശ്യം നിരസിക്കുകയായിരുന്നു. ഈ മാസമാദ്യം 75 ഓളം വരുന്ന ബ്രിട്ടീഷ് എംപിമാര്‍ ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും കത്തയച്ചിരുന്നു.

You must be logged in to post a comment Login