ഐഎസ് നടത്തുന്നത് ക്രിസ്ത്യാനികള്‍ക്കെതിരായുള്ള വംശഹത്യ തന്നെയെന്ന് അമേരിക്ക

ക്രിസ്ത്യാനികളെ തിരഞ്ഞു പിടിച്ചുള്ള വംശഹത്യയാണ് ഐഎസ് നടത്തുന്നതെന്നാണ് ഭൂരിഭാഗം അമേരിക്കക്കാരുടെയും വിശ്വാസം. ഈയടുത്ത് നടത്തിയ സര്‍വേയിലാണ് അവര്‍ ഇങ്ങനെയൊരു അഭിപ്രായം ഉന്നയിച്ചത്.

55 ശതമാനം അമേരിക്കകാര്‍ ഐഎസ് നടത്തുന്ന കൂട്ടക്കൊലകള്‍ വംശഹത്യകളാണെന്നും അഭിപ്രായപ്പെട്ടപ്പോള്‍ 36 ശതമാനം പേര്‍ മാത്രമാണ് പ്രതികൂലിച്ചത്.

‘പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ മാത്രമല്ല ഇരു രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും മധ്യപൂര്‍വ ദേശത്ത് നടക്കുന്നത് വംശഹത്യ തന്നെയെന്ന് അഭിപ്രായപ്പെടുന്നു’ നൈറ്റ്‌സ് ഓഫ് കൊളംബസ് സി ഇ ഒ കാള്‍ ആന്‍ഡേഴ്‌സന്‍ പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം ഹിലരി ക്ലിന്റനും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

You must be logged in to post a comment Login