ഐഎസ് ഭീകരതയ്‌ക്കെതിരേ ലോകം കൈകോര്‍ക്കണം: എകെസിസി

ഐഎസ് ഭീകരതയ്‌ക്കെതിരേ ലോകം കൈകോര്‍ക്കണം: എകെസിസി

പാലാ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരപരാധികള്‍ ക്രൂരമായി കൊല ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഐഎസ് ഭീകരതയ്‌ക്കെതിരേ ലോകമനഃസാക്ഷി ഉണരണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാസമിതി. ഐക്യരാഷ്ട്രസഭയും ലോകരാഷ്ട്രങ്ങളും ഇതിനായി കൈകോര്‍ക്കണമെന്നും ഭാരതത്തിന്റെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇതിനായി മുന്‍കൈയെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാക്കു നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ രൂപതാസമിതി ശക്തമായി അപലപിച്ചു.

കാരുണ്യത്തിന്റെ ആള്‍രൂപമായിരുന്ന വാഴ്ത്തപ്പെട്ട മദര്‍ തെരേസയ്‌ക്കെതിരേ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്ന ഹീനമായ ദുരാരോപണങ്ങളില്‍ യോഗം പ്രതിഷേധിച്ചു. ഇത്തരക്കാരെ നിയന്ത്രിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

You must be logged in to post a comment Login