ഐഎസ് ഭീകരരുടെ ഭീഷണിയുടെ നടുവില്‍ പ്രഥമദിവ്യകാരുണ്യസ്വീകരണം

ഐഎസ് ഭീകരരുടെ ഭീഷണിയുടെ നടുവില്‍ പ്രഥമദിവ്യകാരുണ്യസ്വീകരണം

അല്‍ഖോഷ്: അല്‍ഖോഷില്‍ നടന്ന പ്രഥമ ദിവ്യകാരുണ്യസ്വീകരണം വിശ്വാസികളുടെ ജീവിതത്തില്‍ അവിസ്മരണീയമായി. ഐഎസ് ഭീകരരുടെ ഭീഷണിയുടെ മധ്യേയായിരുന്നു നൂറുകണക്കിന് കുട്ടികളുടെ ദിവ്യകാരുണ്യസ്വീകരണം നടന്നത്. നഗരത്തിലെ എല്ലാ വൈദികരും കന്യാസ്ത്രീകളും എഴുനൂറിലധികം വിശ്വാസികളും പങ്കെടുത്ത ചടങ്ങില്‍ കല്‍ദായ പാത്രിയാര്‍ക്ക ലൂയിസ് റാഫേല്‍ സാക്കോ ആയിരുന്നു മുഖ്യകാര്‍മ്മികന്‍. ആദ്യമായിട്ടാണ് കല്‍ദായ പാത്രിയാര്‍ക്ക ദിവ്യകാരുണ്യസ്വീകരണച്ചടങ്ങില്‍ പങ്കെടുക്കുന്നത്.

ഇറാഖി കുര്‍ദിസ്ഥാനിലെ മറ്റ് പല നഗരങ്ങളെയും പോലെ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന നഗരമാണ് അല്‍ഖോഷും. ജീവിതം ഇപ്പോള്‍ സാധാരണനിലയില്‍ ആയിതുടങ്ങിയിട്ടുണ്ട്. നിനവെ പ്ലെയിനും ജിഹാദികളില്‍ നിന്ന് അധികം വൈകാതെ തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ അഭയാര്‍ത്ഥികള്‍ തിരികെ മടങ്ങും. ബാഗ്ദാദ് വികാര്‍ പ്രതീക്ഷകള്‍ പങ്കുവച്ചു.

ജന്മനാട് വിട്ടുപോകരുതെന്നും അല്‍ഖോഷിന്റെ പുനനിര്‍മ്മാണത്തിനായി ഇവിടെതന്നെയുണ്ടാകണമെന്നും പാത്രിയാര്‍ക്ക സാക്കോ ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളോടായി പറഞ്ഞു.

You must be logged in to post a comment Login