ഐഎസ് ഭീകരര്‍ തകര്‍ത്ത ആശ്രമം: അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വിശുദ്ധന്റെ തിരുശേഷിപ്പ് കണ്ടെത്തി

സിറിയ: തകര്‍ക്കപ്പെട്ട ആശ്രമത്തില്‍ നിന്ന് വിശുദ്ധന്റെ തിരുശേഷിപ്പ് കണ്ടെത്തിയതായി വാര്‍ത്ത. കഴിഞ്ഞ ഓഗസ്റ്റിലാണ് ഐഎസ് ഭീകരര്‍ സെന്റ് ജൂലിയന്‍ ആശ്രമം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. ഇവിടെ നിന്നാണ് ഞായറാഴ്ച വിശുദ്ധ ജൂലിയന്റെ തിരുശേഷിപ്പുകള്‍ കണ്ടെത്തിയതായി ചാനല്‍ 4 ന്യൂസ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നശിപ്പിക്കപ്പെട്ട ആശ്രമത്തിന്റെ ഫോട്ടോകളില്‍ തലയോടികളുടെയും അസ്ഥികഷ്ണങ്ങളുടെയും ദൃശ്യങ്ങള്‍ വ്യക്തമാണ്. അഞ്ചാം നൂറ്റാണ്ടുമുതലുള്ള ആശ്രമമാണ് കഴിഞ്ഞ വേനല്‍ക്കാലത്ത് ഐഎസ് ഭീകരര്‍ തകര്‍ത്തത്.ക്വാറിടെയ്‌നിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ എട്ടുമാസമായി ഇവിടം ഐഎസ് ഐ എസിന്റെ നിയന്ത്രണത്തിലായിരുന്നു.

You must be logged in to post a comment Login