ഐഎസ് ഭീകരര്‍ മനസു മാറുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

ഐഎസ് ഭീകരര്‍ മനസു മാറുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

വത്തിക്കാന്‍: സിറിയയില്‍ ഐഎസ് ഭീകരരുടെ ക്രൂരതകള്‍ക്ക് ഇരകളാകുന്ന ജനതയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയോടൊപ്പം ഐഎസ് ഭീകരരുടെ മാനസാന്തരത്തിന് വേണ്ടിയും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. ഇന്നലെ സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ നടന്ന പൊതുദര്‍ശനവേളയിലാണ് പാപ്പ ഇപ്രകാരം പ്രാര്‍ത്ഥിച്ചത്.

ആശുപത്രി ഉള്‍പ്പടെ ജാബെല്‍, ടാര്‍റ്റസ് എന്നീ നഗരങ്ങളില്‍ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐഎസ്, ഈ ആക്രമണത്തിലൂടെ നൂറ്റമ്പതുപേരുടെ ജീവനാണ് അപഹരിച്ചത്. നന്മ നിറഞ്ഞ മറിയമേ ചൊല്ലുന്നതിന് മുമ്പ് നിത്യസമ്മാനത്തിനായി യാത്രയായവര്‍ക്ക് വേണ്ടിയും അവരുടെ ബന്ധുക്കള്‍ക്ക് സമാധാനം ലഭിക്കുന്നതിന് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ട പാപ്പ,  മരണവും നാശവും വിതയ്ക്കുന്നവരുടെ ഹൃദയങ്ങളിലും മാറ്റം വരുത്തുന്നതിന് വേണ്ടിയും ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login