ഐക്യരാഷ്ട്രസഭയുടെ വികസനയങ്ങളെ പ്രകീര്‍ത്തിച്ച് സഭ

ഐക്യരാഷ്ട്രസഭയുടെ വികസനനയങ്ങളെ സഭ പ്രകീര്‍ത്തിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ പരിഗണന നല്‍കി അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണ് യു.എന്നിന്റെ പുതിയ നയരേഖയെന്ന് സഭാവൃത്തങ്ങള്‍ അറിയിച്ചു.

അടുത്ത 15 വര്‍ഷത്തെ മുന്നില്‍ കണ്ടുകൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചതാണ് യുഎന്നിന്റെ പുതിയ വികസനനയരേഖ. ആഗോളസാമ്പത്തികമാന്ദ്യം, മനുഷ്യക്കടത്ത്, തുടങ്ങിയ സാമൂഹ്യപ്രശ്‌നങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സു.എന്‍ സാമ്പത്തികസമിതി പുതിയ നയങ്ങള്‍ക്കു രൂപം കൊടുത്തത്. ഇതിന്റെ കരടുരൂപം 2014 ല്‍ തന്നെ പൂര്‍ത്തിയായിരുന്നെങ്കിലും അന്തിമനയരേഖ പുറത്തിറക്കിയത് ആഗസ്റ്റ് 2 നാണ്. ഇതു സംബന്ധിച്ച ഉച്ചകോടി സംപ്റ്റംബര്‍ 25 മുതല്‍ 27 വരെ നടക്കും. ഉച്ചകോടിയില്‍ ഫ്രാന്‍സിസ് പാപ്പയും പ്രസംഗിക്കുമെന്നാണ് സൂചന.
വികസനത്തില്‍ ഏറ്റവും കൂടുതല്‍ ഉന്നല്‍ കൊടുക്കേണ്ടത് മനുഷ്യനു തന്നെയാണെന്നാണ് യു.എന്‍ നയരേഖയില്‍ പറയുന്നത്. വികസനത്തില്‍ ആരും മാറ്റിനിര്‍ത്തപ്പെടരുതെന്നും ഇവര്‍ പറയുന്നു.

You must be logged in to post a comment Login