ഐവിഎഫ് നിയമത്തെ പോളണ്ട് ബിഷപ്പുമാര്‍ അപലപിച്ചു

ഐവിഎഫ് നിയമത്തെ പോളണ്ട് ബിഷപ്പുമാര്‍ അപലപിച്ചു

PA-23108883-800x500ഐവിഎഫ്(ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍) നിയമത്തെ പോളണ്ട് ബിഷപ്പുമാര്‍ അപലപിച്ചു. കൃത്രിമഗര്‍ഭധാരണത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്ന നിയമമാണിത്. സ്ഥാനമൊഴിയുന്ന പോളിഷ് പ്രസിഡന്റ് ബ്രോണിസ്ലോ കൊമരോവ്‌സ്‌കി ബില്ലില്‍ ഒപ്പുവെച്ചതോടെ ഐവിഎഫ് നിയമം പോളണ്ടില്‍ നടപ്പിലായി. ഏഴു വര്‍ഷമായി സഭ നിയമം നടപ്പിലാക്കുന്നതിനെതിരെ ബോധവത്കരണപരിപാടികളും പ്രതിഷേധങ്ങളും നടത്തിയിരുന്നു. എന്നാല്‍ അതിനെയെല്ലാം അവഗണിച്ചാണ് നിയമം നടപ്പിലായത്. ‘ഇത് ധാര്‍മ്മികമായി നീതീകരണം അര്‍ഹിക്കാത്ത പ്രവൃത്തിയാണ്. അബോര്‍ഷന്‍ പോലെ തന്നെ ഗുരുതരമായ തിന്‍മയാണിത്. സഭയ്ക്ക് ഒരിക്കലും ഈ രീതിയെ അംഗീകരിക്കാനാവില്ല. നിയമം നടപ്പിലാക്കിയത് ഏറെ വേദനാജനകവും ആശങ്കയുളവാക്കുന്നതുമാണ്. ഇത് സഭയുടെ പഠനങ്ങള്‍ക്കെതിരാണ്. പിറക്കാനിരിക്കുന്ന മറ്റൊരു കുഞ്ഞിന്റെ ജനനത്തെ തടയുക തന്നെയാണ് ഒരര്‍ത്ഥത്തില്‍ കൃത്രിമഗര്‍ഭധാരണത്തിലൂടെ’, ബിഷപ്പുമാര്‍ പറഞ്ഞു. പോളിഷ് പാര്‍ലമെന്ററി ചരിത്രത്തിലെ കറുത്ത ദിനം എന്നാണ് നിയമം നടപ്പിലാക്കിയ ദിവസത്തെ ബിഷപ്പുമാര്‍ വിശേഷിപ്പിച്ചത്. ഇത് സമൂഹത്തിന് ഗുണം ചെയ്യുന്ന നിയമമല്ലെന്നും സഭയുടെ പഠനങ്ങള്‍ക്കും മനുഷ്യജീവനുമേറ്റ തിരിച്ചടിയാണെന്നും ബിഷപ്പുമാര്‍ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login