ഐസ് സ്‌കേറ്റിംങ് നടത്തുന്ന കന്യാസ്ത്രീയുടെ വീഡിയോ വൈറലാകുന്നു

സുവിശേഷവല്‍ക്കരണത്തിന് ഓരോരുത്തരും ഓരോ സാധ്യതകളാണ് തേടുന്നത്. സിസ്റ്റര്‍ മരിയ പവ്‌ല ഹുഡാകോവ എന്ന ഉര്‍സുലൈന്‍ സഭാംഗം സ്വീകരിച്ചിരിക്കുന്ന രീതി അല്പം വ്യത്യസ്തമാണെന്ന് മാത്രം. സ്‌കേറ്റിങാണ് സിസ്റ്റര്‍ അതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

സ്‌കേററിംങിന് വരുമ്പോള്‍ കാണികളോടും പങ്കെടുക്കുന്നവരോടും സിസ്റ്റര്‍ ഈശോയെക്കുറിച്ച് പറയും. സ്ലോവാക്യയിലാണ് സംഭവം. സ്‌കേറ്റിംങില്‍ ജൂനിയര്‍ ചാമ്പ്യനായിരുന്നു സിസ്റ്റര്‍. സ്‌കേറ്റിംങ് മത്സരങ്ങളോട് തനിക്ക് താല്പര്യമില്ലെന്ന് സിസ്റ്റര്‍ പറയുന്നു. പക്ഷേ അത് നടത്താന്‍ തനിക്ക് താല്പര്യമാണ്. ആസ്വാദകരിലാണ് ഞാന്‍ സ ന്തോഷം കണ്ടെത്തുന്നത്.

പത്തുവര്‍ഷമായി കന്യാമഠത്തില്‍ പ്രവേശിച്ചിട്ട്. കുട്ടികള്‍ക്ക് സ്‌കേറ്റിംങില്‍ പരിശീലനം നല്കുന്ന സിസ്റ്റര്‍ പ്രൈമറി സ്‌കൂളില്‍ ഗണിതശാസ്ത്രവും ഐറ്റിയുമാണ് പഠിപ്പിക്കുന്നത്. ഏതാനും സഭാംഗങ്ങളുമൊത്ത് ബ്രാറ്റിസ്ലാവയിലെത്തി സ്‌കേറ്റിംങ് നടത്തിയ സിസ്റ്റര്‍ മരിയയുടെ ചിത്രം ഒരു കുട്ടി മൊബൈലില്‍ പകര്‍ത്തുകയും അത് പോസ്റ്റ് ചെയ്യുകയുമായിരുന്നു. അങ്ങനെയാണ് ഐസ് സ്‌കേറ്റിംങ് നടത്തുന്ന സിസ്റ്ററുടെ ചിത്രം വൈറലായത്.

You must be logged in to post a comment Login