ഐ എസ് തട്ടിക്കൊണ്ടുപോയവരില്‍ ക്രിസ്ത്യാനികളും

downloadഇസ്ലാമിക് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ 230 ആളുകളില്‍ ഡസന്‍ കണക്കിന് ക്രിസ്ത്യാനികള്‍ ഉള്ളതായ് സംശയിക്കുന്നു. ഓഗസ്റ്റ് മാസത്തിന്റെ ആരംഭത്തില്‍ സെന്‍ട്രല്‍ സിറിയന്‍ ടൗണില്‍ വച്ചാണ് തീവ്രവാദികള്‍ ആളുകളെ തടവുകാരാക്കി തട്ടിക്കൊണ്ടു പോകുന്നത്.

തടവിലുള്ളവരെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. 60 ക്രിസ്ത്യാനികള്‍ തട്ടിക്കൊണ്ടു പോയവരില്‍ ഉള്‍പ്പെടുമെന്ന് കരുതുന്നതായി മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള ബ്രിട്ടന്‍ കേന്ദ്രത്തിലെ നിരീക്ഷകനും സിറിയന്‍ ആക്ടിവിസ്റ്റുമായ ബിബാര്‍സ് അല്‍-തലാവി പറഞ്ഞു.

സിറിയന്‍ വടക്കുഭാഗത്തുള്ള അലീപ്പോ പ്രോവിന്‍സില്‍ നിന്നും ക്വാരിയാറ്റില്‍ അഭയം തേടാനായി ക്രിസ്ത്യാനികള്‍ നേരത്തെ അവിടേക്ക് പാലായനം നടത്തിയിരുന്നു. അവിടെ അഭയം തേടിയെത്തിയ ക്രിസ്ത്യാനികളുടെ പേരുകള്‍ തീവ്രവാദികള്‍ നേരത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഭരണവ്യവസ്ഥയുമായി സഹകരിച്ച് പോകുന്നതിന് തീവ്രവാദികള്‍ക്ക് ക്രിസ്ത്യാനികളുടെ സഹായം ആവശ്യമായിരുന്നു. ഇതെല്ലാം തട്ടിക്കൊണ്ടു പോയ തീവ്രവാദികളെക്കുറിച്ചുള്ള ആകുല വര്‍ദ്ദിപ്പിക്കുന്നു.

You must be logged in to post a comment Login