ഒടുവില്‍ ഫ്രാന്‍സിസ് പാപ്പയും ഇന്‍സ്റ്റഗ്രാമില്‍….

ഒടുവില്‍ ഫ്രാന്‍സിസ് പാപ്പയും ഇന്‍സ്റ്റഗ്രാമില്‍….

വത്തിക്കാന്‍: നവമാധ്യമങ്ങളില്‍ സജീവമാണെങ്കിലും ഫ്രാന്‍സിസ് പാപ്പയുടേതായി ഒരു ഔദ്യോഗിക  ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്ല എന്ന പരാതി ഇനി വേണ്ട. അത്തരം പരാതികളവസാനിപ്പിക്കാന്‍ തന്നെ വത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മാര്‍ച്ച് 19 ശനിയാഴ്ച ഫ്രാന്‍സിസ് പാപ്പയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഔദ്യോഗികമായി തുറക്കും, ‘ഫ്രാന്‍സിസ്‌കസ്’ എന്ന പേരില്‍.

വത്തിക്കാന് News.va എന്ന പേരില്‍ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടെങ്കിലും ഫ്രാന്‍സിസ് പാപ്പ ഇതുവരെ ഇന്‍സ്റ്റഗ്രാം പരീക്ഷിച്ചിരുന്നില്ല. ഇന്‍സ്റ്റഗ്രാം സിഇഒ കെവിന്‍ സിസ്ട്രം കഴിഞ്ഞ മാസം വത്തിക്കാനിലെത്തി ഫ്രാന്സിസ് പാപ്പയെ സന്ദര്‍ശിച്ചിരുന്നു. ആശയവിനിമയരംഗത്തും അതിര്‍ത്തികളും ദേശങ്ങളും സംസ്‌കാരങ്ങളും ഭേദിച്ച് ജനങ്ങള്‍ തമ്മിലുള്ള ഐക്യം വര്‍ദ്ധിപ്പിക്കുന്നതിലും ചിത്രങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ചാണ് ഇരുവരും സംസാരിച്ചത്.

കെവിന്‍ സിസ്ട്രത്തിന്റെ സന്ദര്‍ശനത്തോടെ ഫ്രാന്‍സിസ് പാപ്പയുടേതായി ഒരു ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകള്‍ അധികം വൈകാതെ തന്നെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് വത്തിക്കാന്‍.

You must be logged in to post a comment Login