ഒത്തൊരുമിച്ചൊരു ഗാനം പാടാന്‍….

ഒത്തൊരുമിച്ചൊരു ഗാനം പാടാന്‍….

Choir_of_the_Basilica_of_the_National_Shrine_of_the_Immaculate_Conception_in_Washington_DC_Courtesy_of_the_Basilica_of_the_National_Shrine_of_the_Immaculate_Conception_CNA_9_2_15അമേരിക്കയിലെ ഗായകസംഘം കാത്തിരിക്കുകയാണ്, പോപ്പിന്റെ വരവിനായി, അദ്ദേഹത്തോടു ചേര്‍ന്ന് വിശുദ്ധബലിയില്‍ ഒരു ഗാനമാലപിക്കാനായി..’സംഗീതത്തിന് ആളുകളുടെ മനസ്സിനെയും കാഴ്ചപ്പാടുകളെയും തന്നെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ട്. നിങ്ങള്‍ ഒരു പ്രാര്‍ത്ഥനാഗീതം ആലപിക്കുമ്പോള്‍ അതുവഴി നിങ്ങളുടെ മനസ്സും ശരീരവും ഉന്‍മേഷഭരിതമാകുകയാണ്. അതിന് മനുഷ്യന്റെ ആത്മാവിനെ തൊടാനുള്ള ശക്തിയുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ കാത്തിരിക്കുന്നത് പോപ്പിന്റെ വരവിനായാണ്’, ഗായകസംഘത്തിന്റെ ഡയറക്ടറായ തോമസ് സ്‌റ്റെഹെല്‍ പറയുന്നു.

300 ആളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 90 ഓളം ഗായകരാണ് ഗായകസംഘത്തിലുള്ളത്. വാഷ്ങ്ടണ്‍ സിംഫണിക് ബ്രാസിലേയും കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കയിലേയും ഓര്‍ക്കസ്ട്ര ടീമംഗങ്ങളും ഇവരോടൊപ്പമുണ്ടാകും.

You must be logged in to post a comment Login