ഒന്നു കരയാന്‍ ദൈവം എനിക്ക് കൃപ തരട്ടെ!’ നാസി ക്യാമ്പിനെ കുറിച്ച് ഫ്രാന്‍സിസ് പാപ്പാ

ഒന്നു കരയാന്‍ ദൈവം എനിക്ക് കൃപ തരട്ടെ!’ നാസി ക്യാമ്പിനെ കുറിച്ച് ഫ്രാന്‍സിസ് പാപ്പാ

‘ഭീകരമായ ആ സ്ഥലത്തേക്ക് പോകുമ്പോള്‍ പ്രസംഗവും ആള്‍ക്കൂട്ടവും വേണ്ട എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കുറച്ചു പേര്‍ മാത്രം കൂടെ മതി. തനിച്ച് അകത്ത് കടന്ന് ഒന്ന് പ്രാര്‍ത്ഥിക്കണം. ഒന്നും കരയാന്‍ ദൈവം എനിക്ക് കൃപ തരട്ടെ!’

ഫ്രാന്‍സിസ് പാപ്പായുടെ ഓഷ്വിറ്റ്‌സ് സന്ദര്‍ശനത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ഫ്രാന്‍സിസ് പാപ്പാ പ്രതികരിച്ചത് ഇങ്ങനെയാണ്. ഓഷ്വിറ്റ്‌സില്‍ പാപ്പാ പ്രസംഗിക്കുമോ എന്ന ചോദ്യങ്ങളുമായി മാധ്യമങ്ങള്‍ വളഞ്ഞപ്പോളാണ് പാപ്പാ തന്റെ മനസ്സു തുറന്നത്.

2014 ല്‍ ഒന്നാം ലോക മഹായുദ്ധത്തിന്റെ ഓര്‍മകളുറങ്ങുന്ന ഇറ്റലിയിലെ റെഡിപുഗ്ലിയ സന്ദര്‍ശിച്ചപ്പോഴും താന്‍ നിശബ്ദനായി ആ ശവകുടീരങ്ങള്‍ക്കിടയിലൂടെ നടക്കുകയാണ് ചെയ്തതെന്ന് പാപ്പാ ഓര്‍മിപ്പിച്ചു. അതിനു ശേഷം ദിവ്യബലിയില്‍ പ്രസംഗിച്ചു എന്നത് മറ്റൊരു കാര്യം, പാപ്പാ പറഞ്ഞു. അര്‍മേനിയന്‍ സന്ദര്‍ശന വേളയിലും പാപ്പാ പ്രസംഗങ്ങള്‍ വേണ്ട എന്നാണ് ആവശ്യപ്പെട്ടിരുന്നത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ലക്ഷക്കണക്കിന് യൂഹൂദരെ ശ്വാസം മുട്ടിച്ചു കൊന്ന ഓഷ്വിറ്റ്‌സ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ പാപ്പാ പ്രസംഗിക്കുകയില്ലെന്ന് വത്തിക്കാന്‍ വക്താവ് ഫാ. ഫെഡറിക്കോ ലൊമ്പാര്‍ദി അറിയിച്ചിരുന്നു.

ജൂലൈ 29 നാണ് പാപ്പാ ഓഷ്വിറ്റ്‌സ് ക്യാമ്പ് സന്ദര്‍ശിക്കുന്നത്.

You must be logged in to post a comment Login