ഒന്നോര്‍മിക്കുക…..

ഒന്നോര്‍മിക്കുക…..

mature-priest-praying-to-god-isolated-black-background-38804700അഹത്തെ കീഴടക്കിയൊരാള്‍ക്കു മാത്രമേ ക്രിസ്തുവിനെ
അനുഗമിച്ച് അവന്റെ പൗരോഹിത്യത്തിലേക്ക് കടന്ന് ചെല്ലാനാകുകയുള്ളു.
അങ്ങനെയാണ് പൗരോഹിത്യം എന്നൊരു മഹാദാനം മനുഷ്യനുവേണ്ടി
ദൈവം നല്‍കിയത്. അര്‍ച്ചനയായി ഒരു ജീവിതം അനുദിനം
ദൈവതിരുമുമ്പില്‍ ബലികഴിക്കേണ്ടതുണ്ട്. ഓരോ പുരോഹിതനും
അനുദിനം അവന്റെ അയോഗ്യതകള്‍……….കുറവുകള്‍………. ഒക്കെ ഒരു
പക്ഷേ ഈ മഹനീയ ജീവിതമാകുന്ന പൗരോഹിത്യത്തിന് തടസ്സം
നിന്നാലും അവയെല്ലാം വകഞ്ഞുമാറ്റി അയോഗ്യതകളെ
യോഗ്യതയാക്കുന്നൊരു ദൈവമാണ് നമുക്കുള്ളത്. ഇത് പൗരോഹിത്യം
സ്വീകരിക്കുന്നവരാരും ഒരവകാശമായി കണക്കാക്കരുത്…… കാരണം അത്
ദൈവം നിനക്ക് നല്‍കുന്ന വരദാനമാണ്……… പൗരോഹിത്യമെന്ന
ജീവിതയാത്രയില്‍ ഈ ദാനത്തെ സൂക്ഷിക്കുവാന്‍ ദൈവത്തിന് നിന്റെ
ഹൃദയം മാത്രം മതി. അത് മാത്രമേ അവിടുന്ന് നിന്നോട്
ആവശ്യപ്പെടുന്നുള്ളു. പക്ഷേ അത് നിര്‍മ്മലമാക്കാനുള്ളൊരു വിളിയും
അവന്‍ നിനക്ക് തരുന്നുണ്ട്.

 

നിന്നില്‍ നിന്ന് പൗരോഹിത്യത്തിന്റെ സുകൃതങ്ങളിലൊന്നു
പോലും അശ്രദ്ധകൊണ്ട് ഊര്‍ന്ന് പോകരുത്. കാരണം
ജീവിതത്തിലായിരിക്കുക എന്നതാണ് നിന്റെ മനോധര്‍മ്മം നീ എന്നും
പൗരോഹിത്യം എന്നൊരു നിധി ഹൃദയത്തില്‍ കാത്ത് സൂക്ഷിക്കുബോള്‍,
നീ എന്നും പൗരോഹിത്യത്തില്‍ സംരക്ഷിക്കപ്പെടുമെന്ന് ദൈവം നിനക്ക്
ഉറപ്പ് തരുന്നുണ്ട്്. അക്ഷരങ്ങള്‍ മതിയാകുന്നില്ല പൗരോഹിത്യം എന്നൊരു
ദാനത്തെ വര്‍ണ്ണിച്ച് തീര്‍ക്കുവാന്‍. ഒരു ഭാഷയിലേയും അക്ഷരങ്ങള്‍
മതിയാവുകയില്ല. കാരണം എല്ലാ പുരോഹിതരും ക്രിസ്തുവിന്റെ മുദ്ര
പേറുന്നു. ഇനിയെങ്കിലും മനസ്സിലാക്കുക, ഈ ജീവിതമൊരു
ലഹരിയാണ്……. ഒരുപാട് അനുഗ്രഹങ്ങളുടെ ആശീര്‍വാദം പുരോഹിതാ
നിന്നില്‍ നിന്നിനിയും ജനം പ്രതീക്ഷിക്കുന്നു.് പ്രാര്‍ത്ഥനയോടെ
ദൈവതിരുമുമ്പിലായിരിക്കുക. കാരണം അനുഗ്രഹങ്ങളാണ് നിനക്ക് നിന്റെ
വഴികളെ വേര്‍തിരിച്ചറിയാന്‍ നിമിത്തമായത്. കരങ്ങള്‍ കൂപ്പി
പ്രാര്‍ത്ഥനയില്‍ മുഴുകി ഞാനും ഒരല്‍പ്പനേരം ഈ വരദാനത്തെ ധ്യാനിച്ച്
തുടങ്ങട്ടെ.

 

ലിബിന്‍ ഒ.ഐ.സി.

You must be logged in to post a comment Login