ഒഫിയോഗ്ലോസം റാഫേലിയാനം: ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ പേരില്‍ പുതിയ സസ്യം

ഒഫിയോഗ്ലോസം റാഫേലിയാനം: ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ പേരില്‍ പുതിയ സസ്യം

തൃശൂര്‍: തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ അറുപതാം പിറന്നാള്‍ സെന്റ് തോമസ് കോളജ് സസ്യശാസ്ത്രവിഭാഗം അവിസ്മരണീയമാക്കിയത് പ്രത്യേക വിധത്തില്‍. പുതുതായി കണ്ടുപിടിച്ച സസ്യത്തിന് ഒഫിയോഗ്ലോസം റാഫേലിയാനം എന്ന പേരു നല്കിയാണ് അവര്‍ മാര്‍ റാഫേല്‍ തട്ടിലിനെ ആദരിച്ചത്.

അധ്യാപകരായ ഡോ. പി വി ആന്റോ, വൈസ് പ്രിന്‍സിപ്പല്‍ ഡോ ഇഗ്നേഷ്യസ് ആന്റണി, ബിരുദാനന്തര വിദ്യാര്‍ത്ഥികളായ അഫ്‌സാന ഖാന്‍, ഫ്രാങ്കളിന്‍ ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്നാണ് പന്നല്‍വംശത്തില്‍ പെട്ട ഈ പുതിയ ചെടിയെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത്‌.

You must be logged in to post a comment Login