ഒരുങ്ങാം, പ്രത്യക്ഷീകരണ തിരുനാളിന്…

ഒരുങ്ങാം, പ്രത്യക്ഷീകരണ തിരുനാളിന്…

പ്രത്യക്ഷീകരണം അഥവാ വെളിപ്പെടുത്തല്‍ എന്നര്‍ത്ഥം വരുന്ന എപ്പിഫനി എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് പ്രത്യക്ഷീകരണതിരുനാള്‍ രൂപം കൊണ്ടത്. നാളെ ജനുവരി 3 ന് തിരുസഭ ഈ തിരുനാള്‍ ആഘോഷിക്കുന്നു.

യേശുവിനെ സ്വന്തം പുത്രനായി ദൈവം ലോകത്തിന് വെളിപ്പെടുത്തിയ ദിനം എന്ന അര്‍ത്ഥത്തിലാണ് ഈ തിരുനാള്‍ കൊണ്ടാടുന്നത്. രണ്ടാം നൂറ്റാണ്ട് മുതല്‍ക്കേ ക്രൈസ്തവര്‍ ഈ തിരുനാള്‍ ആഘോഷിച്ചു പോരുന്നു. കിഴക്കു നിന്നെത്തിയ ജ്ഞാനികള്‍ക്ക് മുന്നില്‍ യേശുവിന്റെ ദൈവിക പ്രഭാവം വെളിവായി എന്ന വിശ്വാസത്തെയാണ് ഈ തിരുനാള്‍ പ്രഖ്യാപിക്കുന്നത്.

സ്വര്‍ണം, മീറ, കുന്തുരുക്കം എന്നീ കാഴ്ചകള്‍ ദൈവപുത്രന് സമര്‍പ്പിച്ച് കൊണ്ട് അവര്‍ ദൈവപുത്രനെ തിരിച്ചറിഞ്ഞ് ആരാധിക്കുന്നുവെന്ന് വി. ഗ്രന്ഥം സാക്ഷ്യം നല്‍കുന്നു. സ്വര്‍ണം യേശുവിന്റെ രാജത്വത്തെയും കുന്തുരക്കം പൗരോഹിത്യത്തെയും മീറ യേശുവിന്റെ മരണത്തെയും കുറിക്കുന്നു.

പ്രത്യക്ഷീകരണ തിരുനാളോടു കൂടി ക്രിസ്തുമസ് കാലത്തിന് ഔദ്യോഗികമായി തിരശ്ശീല വീഴുന്നു.

You must be logged in to post a comment Login