ഒരു ഇറാഖി വനിതയുടെ ഐ എസ് തടങ്കല്‍ അനുഭവങ്ങള്‍

ഒരു ഇറാഖി വനിതയുടെ ഐ എസ് തടങ്കല്‍ അനുഭവങ്ങള്‍

_77773093_adlaനരകയാതനകളും ഭീതി നിറഞ്ഞ ദിനരാത്രങ്ങളും അവസാനിച്ചതില്‍ ആശ്വാസം കണ്ടെത്തുകയാണ് ഈ ഇറാഖി വനിത. ഇസ്ലാമിക് സ്‌റ്റേറ്റ് മൂന്ന് ആഴ്ചയോളം തടങ്കലില്‍ പാര്‍പ്പിച്ച ഈ പത്തൊന്‍പതുകാരി നിറഞ്ഞ കണ്ണുകളോടെ ആ കഥ പറയുന്നു. ‘ 2014 ആഗസ്റ്റിലാണ് യു.എസിന്റെ നേതൃത്വത്തലുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ ഐ.എസ് ആക്രമണം നടത്തിയത്. പന്ത്രണ്ടായിരത്തിലധികം വരുന്ന തുര്‍ക്കികളുടെ അഭയകേന്ദ്രമായിരുന്നു ഇവിടം. പലരും സ്വന്തം വാഹനങ്ങളില്‍ രക്ഷപെട്ടു. കാല്‍നടയായി നടന്നു നീങ്ങിയവരെ ഐ എസ് കീഴ്‌പെടുത്തി തടങ്കലില്‍ പാര്‍പ്പിച്ചു.

തങ്ങളുടെ താവളത്തിലെത്തിയ ഉടന്‍ സ്ത്രീകളെയും പുരുഷന്‍മാരെയും പ്രത്യക ഗ്രൂപ്പുകളായി തിരിച്ചെന്നും അതിനു ശേഷം തന്റെ ഭര്‍ത്താവിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. വിവാഹിതരായ സ്ത്രീകളെ കാവല്‍ക്കാരുടെ അകമ്പടിയോടെ പ്രത്യകം സെല്ലുകളിലാണ് പാര്‍പ്പിച്ചിരുന്നത്. ഐ എസ് അംഗങ്ങളിലൊരാളെ വിവാഹം ചെയ്തില്ലെങ്കില്‍ തന്റെ കുഞ്ഞില്‍ നിന്നും എേെക്കുമായി തന്നെ വേര്‍പെടുത്തുമെന്നും ഭീകരര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

കാവല്‍ക്കാര്‍ ഉറങ്ങുന്നതായി കണ്ട ഒരു ദിവസം ഗര്‍ഭിണിയായിരുന്ന ഇവര്‍ തന്റെ കുഞ്ഞിനെയുമെടുത്തു കൊണ്ട് ഓടി രക്ഷപെടുകയായിരുന്നു. ഒരു അറബ് കുടുംബത്തിന്റെ സഹായത്തോടെയാണ് ഇവര്‍ സുരക്ഷിതരായി അഭയാര്‍ത്ഥി സങ്കേതത്തിലെത്തിയത്. ഇന്ന് തന്റെ ഭര്‍തൃസഹോദരനും അമ്മയ്ക്കും മക്കള്‍ക്കുമൊപ്പമിരുന്ന് ആ ഇരുണ്ട ദിനങ്ങളെ മറക്കാനാഗ്രഹിക്കുകയാണ് ഇവര്‍, ഭര്‍ത്താവ് ഉടന്‍ തിരിച്ചു വരും എന്ന പ്രതീക്ഷയോടെ. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ഇവരുടെ പേരോ ഇവര്‍ താമസിക്കുന്ന ഗ്രാമത്തിന്റെ പേരോ വെളിപ്പെടുത്താതിരിക്കുകയാണ്..

You must be logged in to post a comment Login