ഒരു കത്തോലിക്കാ പുരോഹിതന്റെ ളോഹയുടെ വില!

ഒരു കത്തോലിക്കാ പുരോഹിതന്റെ ളോഹയുടെ വില!

കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും അവ പരിഹരിക്കാനും പ്രാര്‍ത്ഥിക്കാനുമായി വീടുവരെ വരണം എന്ന് കുടുംബനാഥ ആവശ്യപ്പെട്ടതിന്‍പ്രകാരമാണ് കത്തോലിക്കാ പള്ളിയിലെ വൈദികന്‍ ആ വീട്ടിലെത്തിയത്. അവരുടെ ഭര്‍ത്താവ് കത്തോലിക്കനായിരുന്നു.

എന്നാല്‍ മറ്റ് അംഗങ്ങളെല്ലാവരും അയാളുടെ ഭാര്യയും പ്രൊട്ടസ്റ്റന്റ് വിശ്വാസികളായിരുന്നു. ഒരു ഞായറാഴ്ച വിശുദ്ധ ബലിയര്‍പ്പണവും മറ്റ് ഉത്തരവാദിത്തങ്ങളും നിറവേറ്റിയതിന് ശേഷം വൈദികന്‍ ആ വീട്ടിലേക്ക് പുറപ്പെട്ടു.

കോളിംങ് ബെല്‍ അടിച്ചതിന് ശേഷം വാതില്‍ തുറന്നുകിട്ടുുന്നതിനായി കാത്തുനിന്ന അച്ചന് മുമ്പിലേക്ക് വാതില്‍ തുറന്നുതരാനെത്തിയ കുടുംബനാഥയുടെ അത്ഭുതം ഇങ്ങനെയായിരുന്നു. ളോഹ ധരിച്ച ഒരു വൈദികനെ ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. ഹൗ ഇത് അതിശയകരമായിരിക്കുന്നുവല്ലോ?

അച്ചന്‍ അകത്തേക്ക് കയറി. വീട്ടിലെ പ്രശ്‌നങ്ങളെക്കുറിച്ച് എല്ലാം വിശദമായി സംസാരിച്ചു. അവരുടെ ആത്മീയകാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ സ്ഥിരമായി പോകുന്നത് പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലാണെന്ന് അച്ചന് മനസ്സിലായി.

അപ്പോള്‍ അച്ചന്‍ ചോദിച്ചു. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാസ്റ്റര്‍മാരെ ആരെയെങ്കിലും വിളിച്ചുവരുത്തി പ്രാര്‍ത്ഥിപ്പിച്ചാല്‍ പോരായിരുന്നോ? എന്നെ എന്തിനാണ് വിളിച്ചത്?

അപ്പോള്‍ ആ സ്ത്രീയുടെ മറുപടി ഇങ്ങനെയായിരുന്നു. ളോഹ ധരിച്ച ഒരു കത്തോലിക്കാ പുരോഹിതന് സാത്താനെയും അവന്റെ ഗണത്തെയും എങ്ങനെ ഓടിച്ചുവിടാന്‍ കഴിയും എന്ന കാര്യത്തില്‍ ഞങ്ങള്‍ക്കാര്‍ക്കും ഒരു സംശയവുമില്ല..അച്ചന് ചെയ്യാന്‍ കഴിയുന്നത് ഞങ്ങളുടെ പാസ്റ്റര്‍മാര്‍ക്ക് ചെയ്യാന്‍ കഴിയില്ല.

വീടുമുഴുവന്‍ ഹാനാന്‍ വെള്ളം തളിച്ച് അച്ചന്‍ പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ തലയില്‍ കൈവയ്ക്കുകയും ചെയ്തു. താന്‍ ആഴ്ച തോറും നടത്തുന്ന കത്തോലിക്കാപ്രബോധനങ്ങളെക്കുറിച്ചുള്ള ക്ലാസില്‍ പങ്കെടുക്കാന്‍ കുടുംബാംഗങ്ങളെ ക്ഷണിച്ചുകൊണ്ടാണ് അച്ചന്‍ അവിടെ നിന്ന് പടിയിറങ്ങിയത്.

താന്‍ ധരിച്ചിരിക്കുന്ന തിരുവസ്ത്രത്തിന്റെ മഹത്വത്തെക്കുറിച്ചായിരുന്നു അച്ചന്‍ മടക്കയാത്രയില്‍ മുഴുവന്‍ ചിന്തിച്ചത്..

സൗകര്യത്തിന് വേണ്ടി ളോഹ ധരിക്കാതെ നടക്കുന്ന അച്ചന്മാരൊക്കെ തങ്ങള്‍ ധരിക്കുന്ന ളോഹയുടെ മഹത്വം തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍.!

(വിദേശത്ത് നടന്ന ഒരു സംഭവത്തെക്കുറിച്ച് ഒരു വൈദികന്‍ എഴുതിയ ബ്ലോഗിനെ ആസ്പദമാക്കി തയ്യാറാക്കിയത്)

You must be logged in to post a comment Login