ഒരു ക്രിസ്ത്യാനി എന്തിന് കൃത്യമായി വ്യായാമം ചെയ്യണം?

ഒരു ക്രിസ്ത്യാനി എന്തിന് കൃത്യമായി വ്യായാമം ചെയ്യണം?

ശരീരം ദൈവത്തിന്റെ ആലയമാണ് എന്നതാണ് ക്രിസ്തീയ വിശ്വാസം. ദൈവാത്മാവ് നമ്മില്‍ വസിക്കുന്നുമുണ്ട്. ദൈവം വസിക്കുന്ന നമ്മുടെ ശരീരത്തെ ഏറ്റവും മനോഹരമായും ആരോഗ്യപരമായും കാത്തുസൂക്ഷിക്കേണ്ട കടമ നമുക്കുണ്ട്. നമ്മുടെ ശരീരം ആരോഗ്യത്തോടെയും ശുദ്ധിയോടെയും കാത്തുസൂക്ഷിക്കുന്നത് ആ ശരീരം നമുക്ക് തന്ന ദൈവത്തിനുള്ള ഒരു പ്രതിസമ്മാനമാണ്.

നമ്മുടെ ശരീരം നമ്മുടെ പങ്കാളിക്ക് അവകാശപ്പെട്ടതാണ്. ഭാര്യയുടെ ശരീരത്തിന്മേല്‍ ഭര്‍ത്താവിനാണ് അധികാരം. അതുപോലെ തിരിച്ചും. ഇങ്ങനെയാണ് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നത്. അതുകൊണ്ട് ഇണയ്ക്കുവേണ്ടി സ്വന്തം ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.

അലസത കൊണ്ടും അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ കൊണ്ടും ശരീരത്തിന് ഹാനികരമായ മദ്യപാനം, പുകവലി എന്നിവ കൊണ്ടും നാം ശരീരത്തെ അപായപ്പെടുത്തി നമ്മുടെ ഇണയ്ക്ക് ദു: ഖം വിതയ്ക്കരുത്.

എക്‌സര്‍സൈസ് ഒരു നല്ല നിക്ഷേപമാണ്. അതുകൊണ്ട് വ്യായാമത്തിന് വേണ്ടി നാം പതിനഞ്ചോ ഇരുപതോ മിനിറ്റെങ്കിലും നീക്കിവയ്ക്കണം. അത് നമുക്ക് കൂടുതല്‍ ഉന്മേഷം നല്കുന്നു. കൂടുതല്‍ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. സമയം അലസതയോടെ നാം കളയുന്നുവെങ്കില്‍ അതിന് കാരണം നാം കൃത്യമായ വ്യായാമ മുറകള്‍ പരിശീലിക്കുന്നില്ല എന്നുതന്നെയാണ് .

ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ ആശ്രയിക്കുന്നവരാണ് നമ്മില്‍ കൂടുതല്‍ പേരും. എക്‌സര്‍സൈസ് മറ്റൊരുതരത്തിലുള്ള ലൈഫ് ഇന്‍ഷുറന്‍സാണ്.

മക്കള്‍ക്ക് കാണിച്ചുകൊടുക്കാന്‍ കഴിയുന്ന നല്ലൊരു ജീവിതശൈലിയാണ് എക്‌സര്‍സൈസ്. പ്രാര്‍ത്ഥനയും ആരാധനയും പോലെ തന്നെ ഒരാളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട ഘടകമായിരിക്കണം വ്യായാമവും. അത് ഒരുതരത്തിലുള്ള അച്ചടക്കം തന്നെയാണ്.

ബി

You must be logged in to post a comment Login