ഒരു ദിവസമെങ്കിലും വൈദികനായി ജീവിക്കാന്‍ ആഗ്രഹിച്ച ബാലന്‍

ഒരു ദിവസമെങ്കിലും വൈദികനായി ജീവിക്കാന്‍ ആഗ്രഹിച്ച ബാലന്‍

boyബ്രെയിന്‍ ട്യൂമര്‍ ബാധിച്ച പതിനൊന്നു വയസുകാരനായ ബ്രറ്റ് ഹ്യൂബ്രിച്ചിന് അത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ ദിവസമായിരുന്നു. ആ സ്വപ്‌നം സഫലമാകാന്‍ സഹായിച്ചതാകട്ടെ സെന്റ് ലൂയിസിലെ വൈദികരും മേയ്ക്ക് എ വിഷന്‍ ഫൗണ്ടേഷനും ചേര്‍ന്ന്. മിസൗറിയിലുള്ള ഫൗണ്ടേഷന്‍ അധികൃതര്‍ ഇത്തരത്തിലൊരു അവസരത്തെക്കുറിച്ച് അറിയിച്ചപ്പോള്‍ സിഡ്‌ലിലാന്‍ഡ് സന്ദര്‍ശിക്കമമെന്നോ ഏതെങ്കിലും സെലിബ്രിറ്റിയെ സന്ദര്‍ശിക്കണമെന്നോ അല്ല ആ ബാലന്‍ പറഞ്ഞത്, മറിച്ച് ഒരു ദിവസമെങ്കിലും ഒരു വൈദികനായി ജീവിക്കണമെന്നാണ്. അവന്റെ ആഗ്രഹ പൂര്‍ത്തീകരണമെന്നോണം പെസഹാ വ്യാഴദിവസം സെന്റ്. ലൂയിസിലെ ഇടവകപ്പള്ളിയില്‍ മറ്റു വൈദികരോടൊപ്പം പുരോഹിത വേഷത്തില്‍ ബ്രറ്റും ഉണ്ടായിരുന്നു.
തന്നെ ഗ്രസിച്ചിരുന്ന മാരകരോഗമായ ബ്രയിന്‍ ട്യൂമര്‍ ഈ ബാലനെ തെല്ലും തളര്‍ത്തുന്നില്ല. പ്രതിസന്ധിയിലും തളരാത്ത ദൈവഭക്തിയാണ് ബ്രറ്റിനെ നയിക്കുന്ന ചാലകശക്തി. ചെറുപ്പം മുതലേ ദൈവഭക്തിയില്‍ വളര്‍ന്ന ബ്രറ്റ് വി. കുര്‍ബാനയില്‍ പങ്കെടുക്കുന്നതിലും ഏറെ തത്പരനായിരുന്നെന്ന് അമ്മ എയ്‌ലീന്‍ ഹ്യൂബ്രിച്ച് സാക്ഷ്യപ്പെടുത്തുന്നു. സെന്റ്. ലൂയിസ് കത്തീഡ്രലിലെ ഫാദര്‍ നിക്ക് സ്മിത്താണ് ഈ ആശയം നടപ്പാക്കാന്‍ മുന്‍കൈയെടുത്തത്. വിശുദ്ധ ബലിക്കു ശേഷം നടന്ന സ്‌നേഹവിരുന്നിലും വൈദികര്‍ക്കും ഡീക്കന്‍മാര്‍ക്കുമൊപ്പം ബ്രറ്റ് പങ്കെടുത്തു..

You must be logged in to post a comment Login