ഒരു ദുരന്തം ജീവിതത്തില്‍ സംഭവിച്ചുകഴിഞ്ഞാലും നാം എന്തുകൊണ്ടാണ് പ്രാര്‍ത്ഥിക്കേണ്ടത്?

ഒരു ദുരന്തം ജീവിതത്തില്‍ സംഭവിച്ചുകഴിഞ്ഞാലും നാം എന്തുകൊണ്ടാണ് പ്രാര്‍ത്ഥിക്കേണ്ടത്?

ജീവിതത്തില്‍ പ്രതികൂലമായി എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍ പ്രാര്‍ത്ഥിക്കാന്‍ മടിക്കുന്നവരാണ് ഭൂരിപക്ഷവും. ദൈവം എന്നോട് അങ്ങനെ ചെയ്തല്ലോ എന്ന പരിഭവവും ദൈവം ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ എന്ന സംശയവും എല്ലാം ചേര്‍ന്നാണ് അത്തരം നിമിഷങ്ങളില്‍ നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് വിഘാതം സൃഷ്ടിക്കുന്നത്.

എന്നാല്‍ പ്രതികൂലമായത് ജീവിതത്തില്‍ സംഭവിക്കുമ്പോഴും പ്രാര്‍ത്ഥന തുടരണമെന്നാണ് മാഗ്നിഫിയാത്ത് മാഗസിന്റെ കോളമിസ്റ്റായ ജെന്നിഫര്‍ ഹബാര്‍ഡ് പറയുന്നത്. ജീവിതത്തില്‍ പലപ്പോഴും പല പരീക്ഷണങ്ങളിലൂടെയും നാം കടന്നുപോകേണ്ടതായി വരും. പല ദുരന്തങ്ങളും നാം അഭിമുഖീകരിക്കേണ്ടതായും വരും. പക്ഷേ അപ്പോഴൊന്നും പ്രാര്‍ത്ഥന ഒഴിവാക്കരുത്. തന്റെ അനുഭവം തന്നെയാണ് ഇക്കാര്യത്തില്‍ ജെന്നിഫറിന് ഉദാഹരിക്കാനുള്ളത്.

2012 ഡിസംബറിലായിരുന്നു ജെന്നിഫറിന്റെ മകള്‍ കാതറിന്‍ വയലറ്റ് സാന്‍ഡി ഹുക്ക് എലിമെന്ററി സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ടത്. അന്ന് അവള്‍ക്ക് എട്ടുവയസായിരുന്നു പ്രായം. അന്ന് ആകെ മരിച്ചത് 20 കുട്ടികളും ആറു പ്രായപൂര്‍ത്തിയായവരുമായിരുന്നു.

ഞങ്ങള്‍ അനേകദിവസങ്ങളായി ഇരുട്ടില്‍ തന്നെയായിരുന്നു. ഇനിയൊരിക്കലും പ്രാര്‍ത്ഥിക്കാനാവില്ലെന്ന് ഞങ്ങള്‍ക്ക് തോന്നി. പക്ഷേ അധികം വൈകാതെ പ്രാര്‍ത്ഥനയുടെ വെളിച്ചം ജീവിതത്തിലേക്ക് കടന്നുവന്നു.

ജീവിതത്തില്‍ അഹിതകരമായത് സംഭവിച്ചുകഴിഞ്ഞു. പക്ഷേ അതിനെ ദൈവകരങ്ങളില്‍ നിന്ന് സ്വീകരിക്കാന്‍ പ്രാര്‍ത്ഥന വേണം.ദൈവവിചാരം വേണം. ദൈവത്തോടുള്ള യാചനകള്‍ വേണം.

പ്രാര്‍ത്ഥന ആളുകളെ പ്രത്യേകമായി ഒരുക്കിയെടുക്കുന്നുവെന്ന് ഹബാര്‍ഡ് പറയുന്നു. ദൈവത്തിലാണ് നമ്മുടെ ശ്രദ്ധ മുഴുവനും. എല്ലാം നമുക്ക് നല്കുന്നത് അവിടുന്നാണ് . വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഫലം തരും. തുടര്‍ച്ചയായി പ്രാര്‍തഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാം മനസ്സിലാക്കുന്നത്പ്രാര്‍ത്ഥനയില്ലെങ്കില്‍ ദൈവത്തില്‍ നിന്ന് നമുക്ക് യാതൊരു പ്രതികരണവും ലഭിക്കുകയില്ല എന്ന്.

ദൈവം പ്രത്യേകമായിട്ടെന്തോ നമുക്കായി കരുതിവയ്ക്കുന്നു എന്നതിന്റെ പ്രതികരണമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥിക്കുമ്പോള്‍ തരാനായി ദൈവം ഭൂമിയില്‍ നമുക്കെന്തോ കരുതിവച്ചിട്ടുണ്ടെന്ന് നാം വിശ്വസിക്കണം. പ്രാര്‍ത്ഥന ദൈവവുമായുള്ള ആഴത്തിലുള്ള ബന്ധവും സംഭാഷണവുമാണ്. പ്രാര്‍ത്ഥിക്കാതിരുന്നാല്‍ വലിയ അപകടങ്ങളാണ് സംഭവിക്കുകയെന്ന് ഹബാര്‍ഡ് ഓര്‍മ്മിപ്പിക്കുന്നു.

നാം ദൈവത്തോട് ഒന്നുംചോദിക്കുകയോ അവിടുത്തെ ശ്രവിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ നാം നമ്മുടെ കാര്യങ്ങളെ നമ്മില്‍ തന്നെ ഒതുക്കിനിര്‍ത്താനാണ് ശ്രമിക്കുന്നത്. ഇത് അപകടകരമാണ്.

ബി

You must be logged in to post a comment Login