ഒരു നല്ല വൈദികനെ എങ്ങനെ നല്ല മെത്രാനായി മാറ്റിയെടുക്കാം? മാര്‍പാപ്പയും കര്‍ദിനാള്‍ ഉപദേശകസംഘവും ചര്‍ച്ച ചെയ്ത വിഷയം

ഒരു നല്ല വൈദികനെ എങ്ങനെ നല്ല മെത്രാനായി മാറ്റിയെടുക്കാം? മാര്‍പാപ്പയും കര്‍ദിനാള്‍ ഉപദേശകസംഘവും ചര്‍ച്ച ചെയ്ത വിഷയം

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയും അദ്ദേഹത്തെ സഭാഭരണത്തില്‍ സഹായിക്കാനുള്ള ഉപദേശകസമിതിയിലെ അംഗങ്ങളായ കര്‍ദിനാള്‍മാരും വീണ്ടും ചര്‍ച്ച ചെയ്ത വിഷയം ഇതായിരുന്നു. ഒരു നല്ല മെത്രാനായിത്തീരുന്നതിന് ഒരു നല്ല വൈദികനെ എങ്ങനെ തിരിച്ചറിയാന്‍ കഴിയും.?ഒരു നല്ല വൈദികനെ നല്ല മെത്രാനായി മാറ്റിയെടുക്കാന്‍ എന്തെല്ലാമാണ് ചെയ്യേണ്ടത്. ?

ഈ വിഷയത്തെക്കുറിച്ച് ഇതിന് മുമ്പും ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഓഫ് കാര്‍ഡിനല്‍സ് ചര്‍ച്ച ചെയ്തിട്ടുണ്ട്. സെപ്തംബര്‍ 12 മുതല്‍ 14 വരെയായിരുന്നു ഇത്തവണത്തെ ചര്‍ച്ച. ആത്മീയവും അജപാലനപരവുമായ ഗുണങ്ങള്‍ ഇന്നത്തെ ഒരു മെത്രാന് അത്യാവശ്യമാണെന്ന് കര്‍ദിനാള്‍മാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

ഡിസംബര്‍ 12 മുതല്‍ 14 വരെയാണ് അടുത്ത മീറ്റിംങ്.

You must be logged in to post a comment Login