ഒരു ‘പോണ്‍ സ്റ്റാറിന്റെ’ കുമ്പസാരം

ഒരു ‘പോണ്‍ സ്റ്റാറിന്റെ’ കുമ്പസാരം

gregസിനിമയ്ക്കു സമാന്തരമായി വളരുകയും ഇന്റര്‍നെറ്റിനൊപ്പം പടര്‍ന്നു പന്തലിക്കുകയും ചെയ്ത ഒരു വ്യവസായമാണ് പോണ്‍ (ലൈംഗികചിത്രീകരണം) വ്യവസായം. ഈ വലയില്‍ കുടുങ്ങി മനസ്സും സ്വസ്ഥതയും ശരീരത്തോടുള്ള ആദരവും നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. മനുഷ്യനെ ഭാവനയുടെ മായികവലയത്തില്‍ പെടുത്തുന്ന ഈ വ്യവസായത്തില്‍ നിന്നും പണം വാരുന്നവര്‍ ധാരാളമുണ്ട്. ആയിരത്തോളം പോണ്‍ സിനിമകളില്‍ അഭിനയിച്ച് 23 വര്‍ഷം നീണ്ട തന്റെ വി’കലാ’ ജീവിതം അവസാനിപ്പിച്ച പോണ്‍ സ്റ്റാര്‍ നടത്തുനന കുമ്പസാരം മനസ്സിനെ ഉലയ്ക്കുന്നതാണ്. ‘ഏറ്റവും താരപ്രഭയുള്ള പോണ്‍ സ്റ്റാര്‍’ എന്ന ഖ്യാതി നേടിയ ഗ്രെഗ് 2002ല്‍ പോണ്‍ ഓസ്‌കര്‍ പുരസ്‌കാരം വരെ നേടിയ വ്യക്തിയാണ്. എന്നാല്‍ 2011 ല്‍ പൊടുന്നനെ ഗ്രെഗ് പിന്‍വാങ്ങി. ഫൈറ്റ് ദ ന്യൂ ഡ്രഗ് എന്ന പേരില്‍ പുറത്തിറക്കിയ ഏറ്റുപറച്ചില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ഇരുണ്ട ജീവിതത്തിലേക്കു വെളിച്ചം നല്‍കും.

എണ്‍പതുകളില്‍ ഹോളിവുഡില്‍ ഒരവസരം തേടിപ്പോയ ഗ്രെഗ് അക്കാലത്തെ ചലച്ചിത്ര പ്രവര്‍ത്തകരുടെ സമരം മൂലം പണിയില്ലാതെ അലഞ്ഞു. അക്കാലത്താണ് ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ചില ‘നഗ്ന ജോലികള്‍’ ചെയ്യാന്‍ ഗ്രെഗ്ഗിനെ ക്ഷണിച്ചത്. ആദ്യ മടിഞ്ഞുവെങ്കിലും അക്കാലത്തെ പട്ടിണി ജീവിതത്തിന് ഒരന്ത്യം വരുമെന്നും തന്റെ ചലച്ചിത്ര കരിയറില്‍ ഒരു ചവിട്ടു പടിയായേക്കാമെന്ന പ്രതീക്ഷയിലും ഗ്രെഗ് സമ്മതം മൂളി. അന്ന് വൈകിട്ട് പുത്തന്‍ നൂറു ഡോളര്‍ നോട്ടുകെട്ടുകളുമായാണ് ഗ്രെഗ് അവിടെ നിന്നും മടങ്ങിയത്. ‘ഞാന്‍ എന്റെ മോട്ടോര്‍ സൈക്കിളില്‍ കയറി മടങ്ങുമ്പോള്‍ ചിന്തിച്ചു, എത്ര എളുപ്പമാണ് പണമുണ്ടാക്കാന്‍. പക്ഷേ, എന്റെ മനസ്സ് പ്രതിഷേധിച്ചു: ഞാനെന്താണീ ചെയ്
തത്?’ ഗ്രെഗ് ഓര്‍ത്തെടുക്കുന്നു.

കൃമികീടങ്ങള്‍ നിറഞ്ഞ ഒരു ചാലിലൂടെയായിരുന്നു, പിന്നെ ഗ്രെഗിന്റെ യാത്ര. ലോകത്തിലെ ഏറ്റവും ജനപ്രിയനായ പോണ്‍ താരമായി അയാള്‍ മാറുമ്പോഴും, സ്വപ്നം കാണാവുന്നതിനേക്കാള്‍ പണം കുമിഞ്ഞു കൂടുമ്പോഴും ഗ്രെഗിന്റെ ജീവിതം യഥാര്‍ത്ഥത്തില്‍ ദയനീയമാം വിധം നിപതിക്കുകയായിരുന്നു. അയാള്‍ മയക്കുമരുന്നിന് അടിമയായി.

‘മയക്കുമരുന്ന് വാങ്ങാനുള്ള പണമുണ്ടാക്കാന്‍ വേണ്ടി ഞാന്‍ വീണ്ടും വീണ്ടും പോണ്‍ തൊഴിലിലേക്ക് മടങ്ങി. ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുമ്പോഴുണ്ടാകുന്ന ആത്മാവിലെ മഹാശൂന്യതയില്‍ നിന്നും മോചനം നേടാന്‍ ഞാന്‍ വീണ്ടും മയക്കുമരുന്ന് കഴിച്ചു. ഒന്നില്‍ നിന്ന് ഒന്നിലേക്കും തിരിച്ചും മോചനമില്ലാത്ത കൂപ്പുകുത്തല്‍.’ ഗ്രെഗ് പറയുന്നു.

‘എന്റെ ചിന്തകളെയും കാഴ്ചപ്പാടിനെ പോലും പോണ്‍ മാറ്റിമറിച്ചു. സ്ത്രീകളെ വെറും ഉപഭോഗവസ്തുവാക്കി മാത്രം ഞാന്‍ കണ്ടു – ലൈംഗികമായ കളിപ്പാട്ടങ്ങള്‍! സ്‌നേഹിക്കാനും നല്ല ബന്ധങ്ങളും സൗഹൃദങ്ങളും സ്ഥാപിക്കാനുമുള്ള കഴിവ് എനിക്ക് നഷ്ടപ്പെട്ടു. ദയനീയമായി നഷ്ടപ്പെട്ടു!’

അവസാനം ഗ്രെഗ് പോണ്‍ രംഗത്തോട് വിട പറഞ്ഞു. അതിലേക്ക് പിടിച്ചു പിന്നിലേക്കു വലിക്കുന്ന കാര്യങ്ങള്‍ മറികടക്കുക എളുപ്പമായിരുന്നില്ല. എന്നാല്‍ ഗ്രെഗ് മോചനം അവസാനം മോചനം നേടുക തന്നെ ചെയ്തു. അയാള്‍ തേങ്ങിത്തേങ്ങി കരഞ്ഞു.

‘അന്നു മുതല്‍ ഞാന്‍ ജീവിക്കാന്‍ തുടങ്ങി!’ ഗ്രെഗ് പറയുന്നു..

You must be logged in to post a comment Login