ഒരു വര്‍ഷത്തോളം വാഷിങ്ടണ്ണില്‍ തങ്ങാനൊരുങ്ങി വി. തോമസ്സ് മൂറിന്റെ തൊപ്പിയും അനുബന്ധ തിരുശേഷിപ്പുകളും

ഒരു വര്‍ഷത്തോളം വാഷിങ്ടണ്ണില്‍ തങ്ങാനൊരുങ്ങി വി. തോമസ്സ് മൂറിന്റെ തൊപ്പിയും അനുബന്ധ തിരുശേഷിപ്പുകളും

വാഷിങ്ടണ്‍ ഡിസി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള വി. തോമസ്സ് മൂറിന്റെ തിരുശേഷിപ്പായ
തൊപ്പിയും വിശുദ്ധനുമായി ബന്ധപ്പെട്ട പല വസ്തുക്കളും ആദ്യമായി യുഎസില്‍ പ്രദര്‍ശനത്തിനെത്തുന്നു. പ്രദര്‍ശനത്തിലൂടെ ഇന്നത്തെ യുവജനതയെ സുവിശേഷവല്‍ക്കരിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നതായി പ്രദര്‍ശന സംഘാടകര്‍ പറഞ്ഞു.

ക്രിസ്തീയ മൂല്യങ്ങളില്‍ ഉറച്ച ജീവിതം നയിച്ച ഒരാളുടെ ജീവിതത്തെ ആഘോഷിക്കുകയാണ് പ്രദര്‍ശനത്തിലൂടെ ചെയ്യുന്നത്. വാഷിങ്ടണ്ണില്‍ നടത്തുന്ന പ്രദര്‍ശനത്തിന്റെ മുതല്‍മുടക്കില്‍ സഹപങ്കുകാരാകുന്ന നൈറ്റ് ഓഫ് ദ കൊളംബസിന്റെ തലവന്റെ കാള്‍ ആന്‍ഡ്രന്‍സണ്‍ പറഞ്ഞു.

ഗോഡ്‌സ് സെര്‍വന്റ് ഫസ്റ്റ്: ദി ലൈഫ് ആന്റ് ലെഗസി ഓഫ് തോമസ് മൂര്‍ എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം 2016 സെപ്റ്റംബര്‍ 16 മുതല്‍ 2017 മാര്‍ച്ച് 13 വരെ വാഷിങ്ടണ്‍ ഡിസിയിലെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ നാഷണല്‍ ഷ്രൈനില്‍ നടക്കും.

You must be logged in to post a comment Login