ഒരു വൈദികന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍..

ഒരു വൈദികന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍..

കൂടുതല്‍ ആളുകള്‍ക്കും അറിവുള്ളത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയ്ക്ക് നേരെ നടന്ന ആദ്യ വധശ്രമത്തെക്കുറിച്ചാണ്. അലി അഗ്ക എന്ന തുര്‍ക്കിക്കാരന്‍ മാര്‍പാപ്പയ്‌ക്കെതിരെ വെടിയുതിര്‍ത്തത്. 1981 മെയ് 13 ആയിരുന്നു ആ ദിനം. ഫാത്തിമാമാതാവിന്റെ തിരുനാള്‍ ദിനമായിരുന്നു അന്ന്.വെടിയേല്ക്കുമ്പോള്‍ ജോണ്‍ പോളിന് അറുപത് വയസായിരുന്നു പ്രായം.

എന്നാല്‍ അധികമാര്‍ക്കും അറിഞ്ഞുകൂടാത്ത ഒരു വധശ്രമത്തില്‍ നിന്ന് കൂടി ജോണ്‍ പോള്‍ രക്ഷപ്പെട്ടിട്ടുണ്ട്. ആദ്യത്തെ വധശ്രമത്തിന് ശേഷം കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു ഈ സംഭവം.

അന്ന് തന്നെ വെടിയുണ്ടകളില്‍ നിന്ന് രക്ഷിച്ച ഫാത്തിമാമാതാവിന് നന്ദിപറയാനായി ഫാത്തിമാമാതാവിന്റെ സന്നിധിയില്‍ എത്തിയതായിരുന്നു പാപ്പ. മെയ് 12 ആയിരുന്നു ആ ദിനം. അപ്പോഴാണ് സൊസൈറ്റി ഓഫ് സെന്റ് പിയൂസ് സഭാംഗമായ ഫാ.ക്‌റോഹന്‍ കത്തിയുമായി പാപ്പയ്ക്ക് നേരെ ചാടി വീണത്.

പാവം ജോണ്‍ പോള്‍. ആദ്യ വധശ്രമത്തില്‍ നിന്ന് അദ്ദേഹം മുക്തനായി വരുന്നതേയുണ്ടായിരുന്നുള്ളൂ. വിശുദ്ധ കുര്‍ബാനയ്ക്കിടയിലായിരുന്നു ഈ സംഭവം. സെക്യൂരിറ്റി ലൈന്‍ മുറിച്ചുകടന്നായിരുന്നു ഫാ. ക്‌റോഹന്റെ പരാക്രമം.

1978 ല്‍ ആയിരുന്നു ഈവൈദികന്‍ അഭിഷിക്തനായത്. ജോണ്‍ പോള്‍ രണ്ടാമന്‍ കമ്മ്യൂണിസ്റ്റുകാരുടെ ഒരു ഏജന്റാണെന്നും അദ്ദേഹം സഭയെ നശിപ്പിക്കും എന്നുമുള്ള തെറ്റിദ്ധാരണയായിരുന്നു അച്ചനെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. കുത്ത് ആഴത്തിലുള്ളതായിരുന്നില്ല. തനിക്ക് ഒന്നും പ്രത്യേകമായി സംഭവിക്കാത്ത മട്ടില്‍ ജോണ്‍ പോള്‍ വിശുദ്ധ ബലി തുടര്‍ന്നു.

അപ്പോഴേയ്ക്കും സെക്യൂരിറ്റിക്കാര്‍ അച്ചനെ പിടികൂടുകയും ചെയ്തിരുന്നു. കുര്‍ബാന കഴിഞ്ഞ് തിരുവസ്ത്രങ്ങള്‍ അഴിച്ചുവച്ചതിന് ശേഷം നോക്കിയപ്പോള്‍ ചെറിയൊരു മുറിവ് ജോണ്‍ പോള്‍ കണ്ടു. ചെറിയൊരു ബാന്‍ഡേജ് വച്ച് അതുവെച്ചുകെട്ടുകയാണ് മാര്‍പാപ്പ ചെയ്തത്.

ഈ വിവരം പരസ്യമാക്കാന്‍ ജോണ്‍ പോള്‍ ആഗ്രഹിച്ചില്ല. 2008 വരെ ഈ വിവരം അത്ര പരസ്യമായിട്ടുണ്ടായിരുന്നില്ല. ജോണ്‍ പോളിന്റെ മുന്‍ സെക്രട്ടറി ഒരു ഡോക്യുമെന്ററിയില്‍ ഇക്കാര്യം വെളിപെടുത്തിയപ്പോഴാണ് അത് ലോകം മുഴുവന്‍ അറിഞ്ഞത്.

സംഭവത്തെ അപലപിച്ച ഫാ. ക്‌റോഹന്റെ സഭ അദ്ദേഹത്തെ സഭയില്‍ നിന്ന് പുറത്താക്കി. പോര്‍ച്ചുഗല്‍ കോടതി ആറുവര്‍ഷത്തെ ജയില്‍വാസത്തിനും അദ്ദേഹത്തെ ശിക്ഷിച്ചു.

ബി

You must be logged in to post a comment Login