ഒരു ഷൂ പോളിഷുകാരന്‍ കത്തോലിക്കാ റേഡിയോ ടെലിവിഷന്‍ സ്‌റ്റേഷന്‍ സ്ഥാപിച്ച കഥ

ഒരു ഷൂ പോളിഷുകാരന്‍ കത്തോലിക്കാ റേഡിയോ ടെലിവിഷന്‍ സ്‌റ്റേഷന്‍ സ്ഥാപിച്ച കഥ

മെക്‌സിക്കോ: അത്ഭുതമോ അവിശ്വസനീയതയോ ഈ തലവാചകം വായിച്ചപ്പോള്‍ തോന്നിയിട്ടുണ്ടാവാം അല്ലേ? പക്ഷേ സത്യമാണ്. ഈ അവിശ്വസനീയമായ കഥയുടെ ചുരുള്‍ നിവര്‍ന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മെക്‌സിക്കോ സന്ദര്‍ശന വേളയിലാണ്. മെക്‌സിക്കന്‍ പത്രപ്രവര്‍ത്തകനും കാത്തലിക് റേഡിയോ ടെലിവിഷന്‍ സ്‌റ്റേഷനായ എല്‍ സെംബ്രാഡോറിന്റെ സ്ഥാപകനുമായ നോയല്‍ ദിയസാണ് ആ കഥ പറഞ്ഞത്. മറ്റാരുടേതുമല്ല സ്വന്തം ജീവിതകഥ തന്നെയായിരുന്നു അത്.

ദാരിദ്ര്യവും ഏകാന്തതയും അനാഥതത്വവും നിറഞ്ഞ കുട്ടിക്കാലമായിരുന്നു നോയലിന്റേത്. എട്ടാം വയസിലായിരുന്നു പ്രഥമദിവ്യകാരുണ്യ സ്വീകരണം. എന്നാല്‍ ആ ചടങ്ങിന് ധരിക്കാന്‍ വേണ്ട നല്ല ഒരു സ്യൂട്ട് വാങ്ങാന്‍ അമ്മയുടെ കയ്യില്‍ പണമുണ്ടായിരുന്നില്ല. അമ്മയെ സഹായിക്കണമെന്ന് ആഗ്രഹിച്ച നോയല്‍ അങ്ങനെ തെരുവില്‍ ഷൂ പോളീഷ് ചെയ്യാന്‍ പോയി. അവിടെ നിന്നാണ് പിന്നീട് ലോകം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും ടെലിവിഷന്‍ ചാനല്‍ സ്ഥാപകനുമായി നോയല്‍ മാറിയത്. എല്ലാ ജോലികള്‍ക്കും മാന്യതയുണ്ട്. നോയല്‍ പറയുന്നു.

തെരുവില്‍ ജോലി ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകള്‍ ആരും മനസ്സിലാക്കുന്നില്ല..എന്റെ അമ്മ സാധനങ്ങള്‍ കൊണ്ടു നടന്ന് വില്ക്കുന്ന വ്യക്തിയായിരുന്നു. അനധികൃതമായി കുടിയേറിയ വ്യക്തിയായിരുന്നു. അമ്മ 2010 ല്‍ മരിച്ചു. നോയലിന്റെ വാക്കുകളില്‍ ഓര്‍മ്മകള്‍ നിറഞ്ഞു. കുടിയേറ്റക്കാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. പല കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കളെ കാണാന്‍ അവസരം കിട്ടുന്നില്ല.. നോയല്‍ പറഞ്ഞു.. ജീവിതകഥ പറഞ്ഞതിന് ശേഷം അദ്ദേഹം പോപ്പിനോട് ചോദിച്ചു, ഞാന്‍ അങ്ങയുടെ ഷൂ മിനുക്കിത്തരട്ടെ?

ആ വാക്കുകളുടെ പിന്നിലെ സത്യസന്ധതയും സ്‌നേഹവും അറിഞ്ഞപ്പോള്‍ പാപ്പയുടെ കാലുകള്‍ അറിയാതെ നീണ്ടു. എനിക്ക് ഏറെ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്.

നോയല്‍ പാപ്പയുടെ ഷൂ പോളീഷ് ചെയ്തതിനെക്കുറിച്ച് പിന്നീട് വിശദീകരിച്ചു.

You must be logged in to post a comment Login