ഒരു സമയം ഒരേയൊരു പാപ്പാ മാത്രം!

ഒരു സമയം ഒരേയൊരു പാപ്പാ മാത്രം!

‘ഒരു സമയം രണ്ടു പാപ്പാ’, ‘ലോകാവസാനം അടുത്തു’ എന്നൊക്കെ പറഞ്ഞു വിശ്വാസികള്‍ക്കിടയില്‍ പുകമറ സൃഷ്ടിക്കുന്നവരുടെ എണ്ണം കൂടി വരികയാണിന്ന്. അര്‍മേനിയന്‍ സന്ദര്‍ശനം കഴിഞ്ഞ് റോമിലേക്കു മടങ്ങുന്ന വഴി മാധ്യപ്രവര്‍ത്തകര്‍ ഈ ചോദ്യം ഫ്രാന്‍സിസ് പാപ്പയുടെ മുമ്പിലും അവതരിപ്പിച്ചു.

ശാസ്ത്രവും ദൈവശാസ്ത്രവും ആധാരമാക്കിയാണ് ബെനഡിക്ട് പാപ്പാ വിരമിച്ചതെന്ന് ഫ്രാന്‍സിസ് പാപ്പാ വിശദീകരിച്ചു. ‘ ഒരു പ്രായം കഴിഞ്ഞാല്‍ ശാരീരികമായ ബലഹീനതകളും വേദനകളും വച്ചു കൊണ്ട് സഭയെ നയിക്കാന്‍ കഴിയുമോ?’ പാപ്പാ ചോദിച്ചു. ‘ബെനഡിക്ട് ധീരതയോടും പ്രാര്‍ത്ഥനയോടും കൂടെയാണ് വിരമിച്ചത്. ശാസ്ത്രവും ദൈവശാസ്ത്രവും ആധാരമാക്കി. അദ്ദേഹം ഈ വാതില്‍ തുറന്നു തരികയായിരുന്നു.’

‘എന്നാല്‍ ഒരു സമയം ഒരു പാപ്പാ മാത്രമാണുള്ളത്. വിരമിച്ചയാള്‍ പോപ്പ് എമരിത്തൂസ് എന്നാണ് അറിയപ്പെടുന്നത്. ഭാവിയില്‍ ഒരു പക്ഷേ, രണ്ടോ മൂന്നോ പോപ്പ് എമരിത്തൂസ്മാരുണ്ടായേക്കാം’ ഫ്രാന്‍സിസ് പാപ്പാ വിശദീകരിച്ചു. പദവിയില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചയാള്‍ എന്നാണ് എമിരിത്തൂസ് എന്ന വാക്കിനര്‍ത്ഥം.

You must be logged in to post a comment Login