ഒരു ഹിപ്പ് ഹോപ്പ് സുവിശേഷം!

ഒരു ഹിപ്പ് ഹോപ്പ് സുവിശേഷം!

CORYഹിപ്പ് ഹോപ്പ് ഗാനങ്ങള്‍ പൊതുവേ മയക്കുമരുന്നിനേയും മാഫിയ സംഘങ്ങളേയും ചൂതാട്ടത്തെ കുറിച്ചും മറ്റുമാണ് വര്‍ണ്ണിക്കാറ്. അതുകൊണ്ട് തന്നെ ക്രൈസ്തവ സമൂഹം അവയ്ക്ക് വലിയ പ്രാധാന്യം കൊടുത്തിട്ടില്ല. എന്നാല്‍ ഹിപ്പ് ഹോപ്പ് ഗാനങ്ങളുടെ ഈ പരമ്പരാഗത ശൈലി മാറ്റി കുറിച്ചിരിക്കുകയാണ് കോറി മാത്യൂയെന്ന ന്യൂയോര്‍ക്കുകാരന്‍.

ഹിപ്പ് ഹോപ്പ് ഗാനങ്ങളിലൂടെ ഈശോയുടെ സുവിശേഷം ജനങ്ങളില്‍ എത്തിക്കുകയെന്നതാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. സംഗീതം കോറിക്ക് പാരമ്പര്യമായി കിട്ടിയതാണ്. ഇദ്ദേഹത്തിന്റെ പിതാവും സഹോദരങ്ങളും കാലങ്ങളായി സംഗീത ലോകത്ത് ജീവിക്കുന്നവരാണ്. ചെറുപ്പം മുതലെ ഹിപ്പ് ഹോപ്പ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുത്തി തുടങ്ങിയ കോറി, തന്റെ സുഹൃത്തിന്റെ മരണത്തിനു ശേഷമാണ് ആത്മീയ പാതയിലേക്ക് തിരിഞ്ഞത്. ദൈവത്തിന്റെ സ്‌നേഹത്തേയും കാരുണ്യത്തേയും വര്‍ണ്ണിച്ചു കൊണ്ടാണദ്ദേഹം ഇപ്പോള്‍ തന്റെ വരികള്‍ എഴുത്തുന്നത്.
കോറിയുടെ ആദ്യ ആല്‍ബമായ ‘അണ്‍അഫ്രേഡി’ന് സോഷ്യല്‍ മീഡിയകള്‍ വഴി വന്‍ പ്രചാരമാണ് ലഭിച്ചത്. തന്റെ രണ്ടാമത്തെ ആല്‍ബമായ ‘ബോയ്‌സ് മീറ്റ വേള്‍ഡ്’ അടുത്ത മാസം റീലീസ് ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണദ്ദേഹം. ദൈവം തന്റെ ജീവിത്തതില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നു വിവരിക്കുന്നവയാണ് കോറിയുടെ ഗാനങ്ങളെല്ലാം..

You must be logged in to post a comment Login