ഒരൊറ്റ ക്ലിക്കില്‍ ഇനി യേശുവിനെയും സുഹൃത്തിന് കൈമാറാം

ഒരൊറ്റ ക്ലിക്കില്‍ ഇനി യേശുവിനെയും സുഹൃത്തിന് കൈമാറാം

ഐഫോണില്‍ കിം കര്‍ദാഷിയാന്റെയും ജസ്റ്റിന്‍ ബീബറുടെയും സ്റ്റിക്കര്‍ പായ്ക്കുകള്‍ ലഭ്യമാണ്. എന്തു കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും കത്തോലിക്ക സഭയുടെയും ആയിക്കൂടാ. ഈ സങ്കടത്തിന് പരിഹാരമെന്നോണമാണ് ഐഫോണ്‍ ഒഎസ് 10ല്‍ പുതിയ ഇമോജികള്‍ രൂപമെടുത്തത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖം നിങ്ങള്‍ക്ക് മെസേജിന്റെ കൂടെ ഇമോജിയായി അയച്ചു കൊടുക്കാം. ജപമാല ചൊല്ലുകയാണെന്ന് സുഹൃത്തിനോടിന് മുഴുവന്‍ എഴുതി അയക്കണ്ട. പകരം ജപമാലയുടെ ഇമോജി അയച്ചു കൊടുത്താല്‍ മതി. ഇതുമാത്രമല്ല, യേശു ക്രിസ്തു, പരിശുദ്ധ അമ്മ, ബനഡിക്ട് പതിനാറാമന്‍ പാപ്പ, യൂദാശ്ലീഹ, വി. കത്തേരി, വി. പാദ്രെ പിയോ, ഇവരെല്ലാം ഇമോജിയുടെ രൂപത്തില്‍ ഇന്ന് ഐഒഎസ് 10ല്‍ ലഭ്യമാണ്. കൂടാതെ വിശുദ്ധ കുരിശ്, ദേവാലയം, തിരുഹൃദയം എന്നിവയും ഇമോജിയായി മാറിയിട്ടുണ്ട്.

1.99ഡോളറിന് കാത്തലിക്ക് ഇമോജി എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

You must be logged in to post a comment Login