ഒര്‍ലാന്റോ ആക്രമണത്തില്‍ പാപ്പ ഖേദം രേഖപ്പെടുത്തി

ഒര്‍ലാന്റോ ആക്രമണത്തില്‍ പാപ്പ ഖേദം രേഖപ്പെടുത്തി

വത്തിക്കാന്‍: ഒര്‍ലാന്‍ഡോയിലെ സ്വവര്‍ഗ്ഗാനുരാഗികളുടെ നിശാക്ലബില്‍ നടന്ന വെടിവയ്പ്പില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഖേദം രേഖപ്പെടുത്തി. ജൂണ്‍ 12ന് ഫെഡറികോ ലൊംബാര്‍ഡി പുറത്തിറക്കിയ പ്രസ്താവനയിലാണ് ആക്രമണത്തിലുണ്ടായ ദു:ഖത്തെക്കുറിച്ച് പാപ്പ പങ്കുവയ്ക്കുന്നത്.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും പാപ്പ തന്റെ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തു. പരിക്കേറ്റവരെ പാപ്പ ദൈവത്തിന്റെ സംരക്ഷണത്തിനായി സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു.

നിശാക്ലബില്‍ ഞായറാഴ്ച നടന്ന വെടിവയ്പ്പില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. 53 ആളുകള്‍ക്ക്പരിക്കേല്‍ക്കുകയും ചംയ്തു. 29 വയസ്സുള്ള ഒമര്‍ മറ്റീന്‍ എന്നയുവാവാണ് ക്ലബ്ബില്‍ വെടിവയ്പ്പ് നടത്തിയത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവയ്പ്പാണിതെന്ന് പാപ്പ പറഞ്ഞു.

You must be logged in to post a comment Login