ഒറീസയിലെ ക്രിസ്ത്യാനികള്‍ ഇന്നും ഭീഷണിയില്‍…

ഒറീസ: കാണ്ടമാല്‍ കലാപത്തിന്റെ മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല ഒറീസയില്‍. അതിനിടെ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ഇവിടെ തുടര്‍ക്കഥയാകുകയാണ്. ഗോത്രവിഭാഗക്കാര്‍ താമസിക്കുന്നയിടങ്ങളില്‍ റോഡുകള്‍ തടഞ്ഞാണ് വര്‍ഗ്ഗീയവാദികള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതെന്ന് ഒറീസ സ്വദേശിയായ അമീര്‍ നായക് പറയുന്നു.

ക്രിസ്തുമസ് ദിനത്തില്‍ പോലും സംസ്ഥാനത്ത് ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ജനങ്ങള്‍ അത്യന്തം ഭീതിയിലാണെന്ന് കട്ടക്കില്‍ സേവനമനുഷ്ഠിക്കുന്ന ഫാദര്‍ സന്തോഷ് ഡിഗാല്‍ പറഞ്ഞു. ക്രിസ്ത്യാനികള്‍ക്കെതിരായ ഇത്തരം ആക്രമണങ്ങള്‍ ചെറുക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ ക്രിസ്ത്യന്‍ നേതാക്കള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

You must be logged in to post a comment Login