ഒറീസ്സയിലെ 100 ക്രിസ്ത്യന്‍ രക്തസാക്ഷികള്‍ വിശുദ്ധ പദവിയിലേക്ക്…

ഒറീസ്സയിലെ 100 ക്രിസ്ത്യന്‍ രക്തസാക്ഷികള്‍ വിശുദ്ധ പദവിയിലേക്ക്…

ഒറീസ്സയിലെ കാണ്ഡമാലില്‍ ജീവന്‍ പൊലിഞ്ഞ 100 ക്രിസ്ത്യന്‍ രക്തസാക്ഷികളെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിച്ചു. 2008 ലാണ് കാണ്ഡമാലില്‍ അരങ്ങേറിയ വ്യാപകമായ മതപീഢനത്തില്‍ നൂറുകണക്കിന് ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടത്.

2008 ആഗസ്റ്റില്‍ നടമാടിയ ക്രൂര പീഡനങ്ങള്‍ക്ക് തുടക്കം കുറിച്ചത് സ്വാമി ലക്ഷ്മണാനന്ദ എന്ന ഒരു വിഷ്ണു ഹിന്ദു പരിഷത്ത് നേതാവിന്റെ കൊലപാതകത്തോടെയാണ്. സ്വാമിയുടെ കൊലപാതകത്തിന് ഉത്തരാവാദികളെന്നാരോപിച്ച്‌ ന്യൂനപക്ഷമായ ക്രൈസ്തവരെ മതതീവ്രവാദികള്‍ തെരഞ്ഞു പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഹിന്ദു മതത്തിലേക്ക് മതപരിവര്‍ത്തനത്തിനു തയ്യാറാകാതിരുന്ന നൂറോളം ക്രിസ്ത്യാനികള്‍ക്ക് ജീവന്‍ നഷ്ടമായി. 56000 പേര്‍ക്ക് ഭവനം നഷ്ടമായി. വനങ്ങളില്‍
അലയാന്‍ നിര്‍ബന്ധിതരായ അവര്‍ പട്ടിണി കിടന്നും തേളുകളുടെയും പാമ്പുകളുടെയും കടിയേറ്റും നരകയാതന സഹിച്ചു. 6500 വീടുകളും 395 പള്ളികളും നശിപ്പിക്കപ്പെട്ടു. 10,000 പേര്‍ ഇപ്പോഴും ഭയം മൂലം തങ്ങളുടെ വീടുകളിലേക്ക് മടങ്ങി വന്നിട്ടില്ല.

ഹിന്ദുമതത്തില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരെ തെരഞ്ഞു പിടിച്ച് വധിക്കുന്ന പ്രതിഭാസം അവിടെ നിലനിന്നു. ചിലര്‍ ഭയം മൂലം പുനര്‍ മതപരിവര്‍ത്തനം ചെയ്തു.

കാണ്ഡമാലിലെ അതിക്രൂരമായ പീഡനങ്ങളുടെ കഥ അവരുടെ ഉറ്റ ബന്ധുക്കളില്‍ നിന്നും കേട്ട മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഗ്രേഷ്യസ് ആണ് നാമകരണ നടപടികള്‍ക്ക് മുന്‍കൈ എടുത്തത്. കാണ്ഡമാല്‍ രക്തസാക്ഷികള്‍ എന്നാവും അവര്‍ അറിയപ്പെടുക.

You must be logged in to post a comment Login