ഒറീസ്സയില്‍ ക്രിസ്ത്യാനികള്‍ക്ക് ആദരം

orissaവിവിധ മേഖലകളില്‍ കഴിവു തെളിയിച്ച 6 ക്രിസ്ത്യാനികളെ ഒറീസ്സയിലെ കരുണ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ക്രിസ്തീയ സാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈബിള്‍ സൊസൈറ്റിയുടെ മുന്‍ സെക്രട്ടറി പ്രൊഫസ്സര്‍ ഹിരക്ക് കുമാര്‍ പ്രേമാനിക്ക്, സാമൂഹ്യരംഗത്ത് നല്‍കിയ സംഭാവനകള്‍ മാനിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ചയ് റൗള്‍, മുന്‍ മന്ത്രിയും എം.പിയുമായിരുന്ന ഫ്രിദ ടോപ്‌നോ എന്നിവര്‍ക്ക് ഗവര്‍ണര്‍ എസ്.സി.ജമീര്‍ മൊമന്റോ സമ്മാനിച്ചു. ഇവര്‍ക്കു പുറമേ പ്രമുഖ വിദ്യാഭ്യാസപ്രവര്‍ത്തകന്‍ ധീരേന്ദ്രകുമാര്‍ സമന്ദാരേ, അന്തരിച്ച നടന്‍ സബുജ എന്നിവരേയും ചടങ്ങില്‍ ആദരിച്ചു..

You must be logged in to post a comment Login