ഒറ്റക്കുട്ടി നയത്തില്‍ ചൈനീസ് സര്‍ക്കാര്‍ മാറ്റം വരുത്തുന്നു

ചൈന: ഒറ്റക്കുട്ടി നയത്തില്‍ മാറ്റം വരുത്താന്‍ ചൈനീസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. പുതിയ നിയമമനുസരിച്ച് ഒരു കുടുംബത്തില്‍ രണ്ടു കുട്ടികള്‍ വരെ ആകാം. ചൈനീസ് സര്‍ക്കാറിന്റെ ഒറ്റക്കുട്ടി നയത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് വിവിധ മതനേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

1970 മുതലാണ് ജനസംഖ്യാ വര്‍ദ്ധനവിനെത്തുടര്‍ന്ന് ഒരു വീട്ടില്‍ ഒരു കുട്ടി എന്ന നയം ചൈനയില്‍ നിലവില്‍ വന്നത്. എന്നാല്‍ വാര്‍ദ്ധക്യം ബാധിച്ചവരെ കൊണ്ട് രാജ്യം നിറഞ്ഞിരിക്കുന്നു എന്ന ആരോപണങ്ങള്‍ കഴിഞ്ഞ കുറേ നാളുകളായി വര്‍ദ്ധിച്ചു വരികയായിരുന്നു. ഇതിനെ ആസൂത്രിതമായ കൂട്ടക്കൊല എന്നു പോലും ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചിരുന്നു. ഭാവിയില്‍ കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേക്കു നയിക്കും എന്ന കാരണത്താലാണ് ഒറ്റക്കുട്ടിനയത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

You must be logged in to post a comment Login