ഒറ്റിക്കൊടുക്കുമെന്ന് അറിയാമായിരുന്നിട്ടും ക്രിസ്തു എന്തിനാണ് അന്ത്യ അത്താഴ വേളയില്‍ യൂദാസിന് ദിവ്യകാരുണ്യം നല്കിയത്?

ഒറ്റിക്കൊടുക്കുമെന്ന് അറിയാമായിരുന്നിട്ടും ക്രിസ്തു എന്തിനാണ് അന്ത്യ അത്താഴ വേളയില്‍ യൂദാസിന് ദിവ്യകാരുണ്യം നല്കിയത്?

പലപ്പോഴും പലരുടെയും ഉള്ളിലുള്ള ഒരു സംശയമാണിത്. യൂദാസ് തന്നെ ഒറ്റിക്കൊടുക്കുമെന്ന് ക്രിസ്തുവിന് അറിയാമായിരുന്നു. അവിടുന്ന് തന്നെ അക്കാര്യം പറയുന്നുമുണ്ട്.

എന്നിട്ടും എന്തിനാണ് മറ്റ് ശിഷ്യന്മാര്‍ക്കൊപ്പം ക്രിസ്തു യൂദാസിനെയും അന്ത്യഅത്താഴവേളയില്‍ പങ്കെടുപ്പിച്ചത്? രണ്ട് സാധ്യതകളാണ് അതിലുള്ളത്. ദിവ്യകാരുണ്യത്തിന്റെ ചൈതന്യം യൂദാസിന്റെ ആത്മാവിനെ രക്ഷിച്ചേക്കും എന്ന് ക്രിസ്തുവിന് പ്രതീക്ഷയുണ്ടായിരുന്നു.

താന്‍ ചെയ്യാന്‍ പോകുന്ന കാര്യമോര്‍ത്ത് യൂദാസ് മനസ്തപിച്ചേക്കുമെന്ന് ക്രിസ്തു കരുതി. മറ്റൊന്ന് ക്രിസ്തു യൂദാസിന്റെ സ്വാതന്ത്ര്യത്തെ മാനിച്ചു. എല്ലാ കാര്യങ്ങളും ചെയ്യാന്‍ അവിടുന്ന് നമുക്ക് അനുവാദം തരുന്നുണ്ട്.

പക്ഷേ അതില്‍ ഏതാണ് ചെയ്യേണ്ടത് എന്ന് നമ്മുടെ തീരുമാനമാണ്. നമ്മുടെ സ്വാതന്ത്ര്യത്തെ ക്രിസ്തു ഒരിക്കലും ഹനിക്കുന്നില്ല. ക്രി്‌സ്തുവിന്റെ ശരീരവും രക്തവുമാണ് താന്‍ ഭക്ഷിച്ചതെന്ന് മനസ്സിലാക്കിയിരുന്നുവെങ്കില്‍ യൂദാസ് ഒരിക്കലും അവിടുത്തെ ഒറ്റിക്കൊടുക്കുകയില്ലായിരുന്നു.

ചെയ്ത തെറ്റിനെയോര്‍ത്ത് ഒരിക്കലും മനസ്തപിക്കാത്ത യൂദാസിനെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.

ബി

You must be logged in to post a comment Login