ഒഴിഞ്ഞുപോകണം; ഐഎസിന് യുഎസ് പിന്തുണയുള്ള സിറിയന്‍ വിമതരുടെ അന്ത്യശാസന

ഒഴിഞ്ഞുപോകണം; ഐഎസിന് യുഎസ് പിന്തുണയുള്ള സിറിയന്‍ വിമതരുടെ അന്ത്യശാസന

ബെയ്‌റൂട്ട്: വടക്കന്‍ സിറിയയിലെ മന്‍ബിജ് നഗരത്തില്‍നിന്നു 48 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്നു ഐഎസിന് യുഎസ് പിന്തുണയുള്ള സിറിയന്‍ വിമതര്‍ അന്ത്യശാസനം നല്‍കി.

യുഎസ് പിന്തുണയുള്ള കുര്‍ദിഷ്, അറബി സഖ്യമായ സിറിയാ ഡെമോക്രാറ്റിക് ഫോഴ്‌സുമായി (എസ്ഡിഎഫ്) സഹകരിച്ചാണു മിലിറ്ററി കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്.
ഇതിനിടെ ചൊവ്വാഴ്ച നടന്ന യുഎസ് വ്യോമാക്രമണത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടു .തലേന്നു നടത്തിയ മറ്റൊരു ആക്രമണത്തില്‍ 21 പേര്‍ക്കു ജീവഹാനി സംഭവിച്ചു.

ഭീകരര്‍ക്കു പകരം നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യംവച്ചു ഫ്രഞ്ച്, യുഎസ് സൈന്യം നടത്തുന്ന വ്യോമാക്രമണങ്ങളെ അപലപിച്ച് സിറിയന്‍ സര്‍ക്കാര്‍ പ്രസ്താവന പുറപ്പെടുവിച്ചു.

You must be logged in to post a comment Login