ഒഴിഞ്ഞ വയറുകള്‍ നിറച്ച ബാസ്‌കറ്റ്‌ബോള്‍ താരം

ഓക്‌ലന്റ്: ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിലെ ശൂന്യമായ വലയിലേക്ക് പന്തിടുമ്പോള്‍ സ്‌റ്റെഫ കറി ചിന്തിച്ചിരിക്കുമോ ഇതുപോലെ ശൂന്യമായ വിശന്ന വയറുകള്‍ നിറക്കുന്നതിനെപ്പറ്റി..? ചിലപ്പോള്‍ കളിക്കളത്തിലെ ആ പതിവുശീലത്തില്‍ നിന്നായിരിക്കാം അത്തരത്തിലൊരു കാരുണ്യ പ്രവൃത്തി ചെയ്യുന്നതിനെപ്പറ്റി സ്റ്റെഫ  ചിന്തിച്ചു തുടങ്ങിയത്.ചിന്ത പ്രവൃത്തിപഥത്തിലെത്തിക്കുന്നതിനും ഈ താരത്തിന് മടിയുണ്ടായിരുന്നില്ല. അങ്ങനെയാണ് ഓക്‌ലന്റിലെ നാനൂറോളം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്ന ദൗത്യം സ്റ്റെഫ ഏറ്റെടുക്കുന്നത്.

ഓക്‌ലന്റിലെ ഗോള്‍ഡന്‍ സ്‌റ്റേറ്റ് വാരിയേഴ്‌സ് ബാസ്‌കറ്റ്‌ബോള്‍ ടീമിലെ അംഗമാണ് സ്‌റ്റെഫ കറി. ‘2009 മുതല്‍ ഞാന്‍ ഓക്‌ലന്റില്‍ താമസിച്ചു വരികയാണ്. ഇവിടുത്തെ ജനങ്ങള്‍ എന്നോടു കാണിക്കുന്ന സ്‌നേഹത്തിനും പരിഗണനക്കും തിരിച്ചെന്തെങ്കിലും നല്‍കുകയെന്നത് എന്റെ കടമയാണ്’, സ്റ്റെഫ കറി പറയുന്നു.

ഭാര്യക്കും മക്കള്‍ക്കുമൊപ്പം ഫീഡ് ദ ചില്‍ഡ്രന്‍ എന്ന സംഘടനയിലും സ്റ്റെഫ പ്രവര്‍ത്തിക്കുന്നുണ്ട്.

You must be logged in to post a comment Login