ഒ.പി.ജയിഷ നേരിട്ട അവഗണനയെ അപലപിച്ച് കത്തോലിക്ക ബിഷപ്പുമാര്‍

ഒ.പി.ജയിഷ നേരിട്ട അവഗണനയെ അപലപിച്ച് കത്തോലിക്ക ബിഷപ്പുമാര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അവസാനിച്ച റിയോ ഒളിംമ്പിക്‌സില്‍ വനിതകളുടെ മാരത്തണില്‍ പങ്കെടുത്ത മലയാളി താരം ഒ.പി. ജയിഷ നേരിട്ട അവഗണനയെ ഇന്ത്യയിലെ കത്തോലിക്ക ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് അപലപിച്ചു.

വെള്ളവും എനര്‍ജി ഡ്രിങ്കുകളുമില്ലാതെയാണ് താന്‍ 42 കിലോമീറ്റര്‍ ഓടിത്തീര്‍ത്തതെന്നും. ഇന്ത്യന്‍ ഡെസ്‌ക്കില്‍ തനിക്ക് സഹായവുമായി എത്താന്‍ ആരുമുണ്ടായിരുന്നില്ലയെന്നുമാണ് ജയിഷ ആരോപിച്ചത്.

വിദേശമണ്ണില്‍ സഹായത്തിനാരുമില്ലാതെ ഒരു ഇന്ത്യന്‍ വനിത അത്‌ലറ്റ് നേരിട്ട വേദനാജനകമായ അനുഭവം ഇന്ത്യന്‍ അധികാരികളുടെ തികച്ചും നിര്‍വികാരമായ പ്രവര്‍ത്തിയാണ് വെളിപ്പെടുത്തുന്നത്. കത്തോലിക്ക ബിഷപ്പുമാരുടെ സെക്രട്ടറിയായ ബിഷപ്പ് തിയോഡ്ര മസ്‌കാരെന്‍ഹാസ് പറഞ്ഞു. അത്‌ലറ്റുകളോട് കാണിക്കുന്ന ഇത്തരം പ്രവര്‍ത്തി രാജ്യത്തെ കായിക ഇനങ്ങള്‍ക്ക് യാതൊരുവിധ പ്രോത്സാഹനങ്ങളും നല്‍കുന്നില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒളിമ്പിക്‌സ് മുതല്‍ മറ്റു പല കായിക മത്സരങ്ങളില്‍ മത്സരിക്കാനിറങ്ങുന്ന അത്‌ലറ്റുകള്‍ക്ക് വേണ്ട തുകയെക്കാള്‍ ഓരോ വര്‍ഷവും അധികം ചെലവാക്കുന്നത് അവരെ അനുഗമിക്കുന്ന അധികാരികള്‍ക്ക് വേണ്ടിയാണ്. ബിഷപ്പ് മാസ്‌കാരെന്‍ഹാസ് പറഞ്ഞു.

You must be logged in to post a comment Login