ഓക്ലഹോമയിലെ കറുത്ത കുര്‍ബാനയെ പ്രാര്‍ത്ഥന കൊണ്ട് നേരിടാന്‍ യുഎസ് ക്രിസ്ത്യാനികള്‍

ഓക്ലഹോമയിലെ കറുത്ത കുര്‍ബാനയെ പ്രാര്‍ത്ഥന കൊണ്ട് നേരിടാന്‍ യുഎസ് ക്രിസ്ത്യാനികള്‍

ഒക്ലഹോമ നഗരത്തില്‍ പരിശുദ്ധമാതാവിനെ അപമാനിക്കുന്നതിനായി കറുത്ത കുര്‍ബാന നടത്താന്‍ സാത്താന്‍ ആരാധകര്‍ ഒരുങ്ങുകയാണ്. മാതാവിന്റെ തിരുനാളിനോടനുബന്ധിച്ചാണ് കറുത്ത ആരാധനയും മാതാവിന്റെ തിരുസ്വരൂപ നിന്ദയും അവര്‍ പദ്ധതിയിട്ടിരിക്കുന്നത്.

പരിശുദ്ധ മാതാവിന്റെ പ്ലാസ്റ്റര്‍ നിര്‍മിതമായ തിരുസ്വരൂപം ഗന്ധകവും, ആര്‍ത്തവ രക്തവും, പങ്കിലമാക്കപ്പെട്ട വസ്തുക്കളുടെ ചാരവും, ചാമ്പലായ ഖുറാന്റെ പേജുകളും കൊണ്ട് അപമാനിക്കാനാണ് ചര്‍ച്ച് ഓഫ് അഹ്രിമാന്‍ എന്ന സംഘം പദ്ധതിയിട്ടിരിക്കുന്നത്. ഹീനമായ ആചാരങ്ങളുടെ അന്ത്യത്തില്‍ മാതാവിന്റെ രൂപം തകര്‍ത്തു കളയാനാണ് പദ്ധതി. ഡാസ്റ്റര്‍ ആഡം ഡാനിയല്‍സ് ആണ് ഈ സംഘത്തിന്റെ തലവന്‍.

ബ്ലാക്ക് മാജിക്കിന്റെ ശക്തിയും തന്റെ പഠനങ്ങളും പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശുദ്ധ മറിയത്തിന്റെ രൂപം അപമാനിക്കുന്നത് എന്നാണ് ഡാനിയല്‍സ് പറയുന്നത്. ബ്ലാക്ക് മാസോടു കൂടിയാണ് ഇവരുടെ പരിപാടികള്‍ ആരംഭിക്കുന്നത്. ഇവരുടെ വെബ്‌സൈറ്റില്‍ ഇക്കാര്യങ്ങളെല്ലാം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഇതിനെ നേരിടാന്‍ ഒക്ലഹോമയിലെ ആര്‍ച്ച്ബിഷപ്പും എല്ലാ വിഭാഗത്തില്‍ പെട്ട ക്രിസ്തുമതവിശ്വാസികളും ഒന്നു ചേര്‍ന്ന് ഒരു പ്രാര്‍ത്ഥനാ യജ്ഞം നടത്തും. ഈ തിന്മയുടെ ശക്തികള്‍ക്കെതിരായ ഈ പ്രാര്‍ത്ഥനായജ്ഞത്തില്‍ എല്ലാ കത്തോലിക്കരും പങ്കുചേരണമെന്ന് ആര്‍ച്ച്ബിഷപ് പോള്‍ കോക്ക്‌ലി ആഹ്വാനം ചെയ്തു.

എല്ലാ ക്രിസ്തുമതവിഭാഗങ്ങളും പങ്കെടുക്കുന്ന ഈ പ്രാര്‍ത്ഥനാ പ്രദക്ഷിണം ആഗസ്റ്റ് 15 ന് വൈകിട്ട് 6 മണിക്ക് ഓക്ലഹോമ നഗരത്തില്‍ നടക്കും. പഴയ സെന്റ് ജോസഫ് കത്തീഡ്രലില്‍ ആരംഭിക്കുന്ന പ്രദക്ഷിണം യൂണൈറ്റഡ് മെത്തഡിസ്റ്റ് ഫസ്റ്റ് ചര്‍ച്ചില്‍ പ്രാര്‍ത്ഥനയോടെ സമാപിക്കും.

You must be logged in to post a comment Login