ഓണം ലളിതമായി ആഘോഷിക്കണമെന്ന് കെസിബിസി

ഓണം ലളിതമായി ആഘോഷിക്കണമെന്ന് കെസിബിസി

കൊച്ചി: ധൂര്‍ത്തും ആര്‍ഭാടവും ഇല്ലാതെ ലളിതമായി ഓണം ആഘോഷിക്കണമെന്ന് കെസിബിസി. പറമ്പില്‍ പൂവും തളിരും കായ്കനികളും മനസ്സില്‍ നന്മയുംവളരുന്നിടത്താണ് ഓണം മലയാളിത്തനിമയുടെ ആഘോഷമാകുനനത്. സാഹോദര്യവും ഐക്യവും പങ്കുവയ്ക്കാനും വളര്‍ത്താനും ഓണാഘോഷങ്ങളിലൂടെ സാധിക്കണം. ആരോഗ്യപൂര്‍ണ്ണമായ ഒരു ജീവിതത്തിന് നമ്മുടെ കാര്‍ഷികസംസ്‌കാരം കൈവിട്ടുകളയാതിരിക്കാന്‍ ശ്രദ്ധിക്കണം.

കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലീമിസ് കാതോലിക്കാ ബാവയും വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് കരിയിലും സംയുക്തമായി പുറപ്പെടുവിച്ച സന്ദേശത്തില്‍ പറഞ്ഞു.

You must be logged in to post a comment Login