ഓണം വരുന്നൂ, ജോബച്ചന്റെ രക്തം പുരണ്ട ഓര്‍മ്മകള്‍ ഉണരുന്നു

ഓണം വരുന്നൂ, ജോബച്ചന്റെ രക്തം പുരണ്ട ഓര്‍മ്മകള്‍ ഉണരുന്നു

Basic RGBഇരിങ്ങാലക്കുട: ഒരിക്കല്‍ക്കൂടി ഓണം വരുമ്പോള്‍ ഇരിങ്ങാലക്കുട വരപ്രസാദനാഥ പള്ളിയങ്കണത്തില്‍ കുത്തേറ്റുമരിച്ച ഫാ. ജോബ് ചിറ്റിലപ്പിളളിയെക്കുറിച്ചുള്ള ഓര്‍മ്മകളും ഉയിര്‍ത്തെണീല്ക്കുന്നു. 2004 ഓഗസ്റ്റ് 28 ലെ തിരുവോണപ്പുലരിയിലാണ് ജോബച്ചന്‍ കുത്തേറ്റ് മരിച്ചത്. ഇപ്പോഴിതാ 2015 ലെ ഓണം വരുന്നതും ഓഗസ്റ്റ് 28 ന്. പതിനൊന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ആരാധന, പുഷ്പാര്‍ച്ചന, അനുസ്മരണബലി, ശ്രാദ്ധ ഊട്ട് എന്നിവയുണ്ടായിരിക്കും.
പളളിയോട് ചേര്‍ന്നുളള കൊച്ചുവസതിയുടെ വരാന്തയിലൂടെ ജപമാല ചൊല്ലി നടന്ന ജോബച്ചനെ വര്‍ഗ്ഗീയയവാദികളാണ് കുത്തിക്കൊലപ്പെടുത്തിയത്.

You must be logged in to post a comment Login