ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തില്‍ ദുബായില്‍ കരോള്‍ മത്സരം

ദുബായ്: ഓര്‍ത്തഡോക്‌സ് സഭാ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്‌സ് സഭാകവി സി പി ചാണ്ടിയുടെ അനുസ്മരണാര്‍ത്ഥം കരോള്‍ മത്സരം സംഘടിപ്പിച്ചു. യുഎഇയിലെ ഏഴ് ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ നിന്നുള്ള ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു. ഷാര്‍ജ സെന്റ് ഗ്രിഗോറിയോസ് ഇടവക മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദുബായ് സെന്റ് തോമസ് കത്തീഡ്രല്‍ രണ്ടാം സ്ഥാനവും റാസല്‍ഖൈമയിലെ സെന്റ് മേരീസ് കത്തീഡ്രല്‍ മൂന്നാം സ്ഥാനവും നേടി.

You must be logged in to post a comment Login