ഓര്‍ലാന്‍ഡോയുടെ വിലാപം: ആശ്വാസവും പ്രതീക്ഷയുമായി പ്രാര്‍ത്ഥനാസമ്മേളനം

ഓര്‍ലാന്‍ഡോയുടെ വിലാപം: ആശ്വാസവും പ്രതീക്ഷയുമായി പ്രാര്‍ത്ഥനാസമ്മേളനം

ഓര്‍ലാന്‍ഡോ: വിവിധ മതസമൂഹങ്ങളില്‍ നിന്നുള്ളവര്‍ പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചുചേര്‍ന്നപ്പോള്‍ അവരുടെ മുമ്പില്‍ ഒന്നുമാത്രമേ ലക്ഷ്യമുണ്ടായിരുന്നുള്ളൂ. പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിതമായ വേര്‍പാടില്‍ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം നല്കുക.. സാന്ത്വനം നല്കുക.

വിഭിന്ന മതങ്ങളില്‍ വിശ്വസിക്കുന്നവരാണെന്ന ഭേദചിന്തയില്ലാതെ അവര്‍ പ്രാര്‍ത്ഥനകളില്‍ ഒരുമിച്ചു. മരണമടഞ്ഞവരുടെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിച്ചു. ദു:ഖിച്ചിരിക്കുന്നവര്‍ക്ക് ദൈവികാശ്വാസം ലഭിക്കാനായും പ്രാര്‍ത്ഥിച്ചു. ഓര്‍ലാന്‍ഡോ ഗേ ക്ലബില്‍ നടന്ന വെടിവയ്പില്‍ ഇരകളായവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനാസമ്മേളനമായിരുന്നു വേദി.

ലാസറിന്റെ മരണത്തില്‍ കണ്ണീരുവാര്‍ത്ത ഈശോയെ ഓര്‍ലാന്‍ഡോ ബിഷപ് ജോണ്‍ നൂനാന്‍ അനുസ്മരിച്ചു. ഞങ്ങളുടെ സാന്നിധ്യം മരണമടഞ്ഞവരുടെ പ്രിയപ്പെട്ടവര്‍ക്ക് പ്രത്യാശ നല്കി. അവരോടൊപ്പം ഞങ്ങളും കരഞ്ഞു. ഞങ്ങളുടെ സമൂഹത്തിലെ സഹോദരന്മാരും സഹോദരിമാരുമാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. അദ്ദേഹം പറഞ്ഞു.

സെന്റ് ജെയിംസ് കത്തീഡ്രലായിരുന്നു വേദി.

You must be logged in to post a comment Login