ഓസ്‌കര്‍ റൊമേരോയുടെ ഓര്‍മയില്‍ ആയിരങ്ങള്‍ മാര്‍ച്ച് നടത്തി

ഓസ്‌കര്‍ റൊമേരോയുടെ ഓര്‍മയില്‍ ആയിരങ്ങള്‍ മാര്‍ച്ച് നടത്തി

EL SALVADOR-ROMERO-ANNIVERSARYബലിവേദിയില്‍ വച്ചു രക്തസാക്ഷിത്വം വഹിച്ച എല്‍ സാല്‍വദോറിലെ ജനകീയ വിശുദ്ധന്‍ ഓസ്‌കര്‍ റോമേരോയുടെ ബഹുമാനാര്‍ത്ഥം ആയിരക്കണക്കിന് സാല്‍വദോറിയക്കാര്‍ പ്രദക്ഷിണം നടത്തി. ഈ വര്‍ഷം മെയ് മാസത്തില്‍ റൊമേരോ വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെടും.

സാമൂഹിക അനീതികള്‍ക്കെതിരെ ആഞ്ഞടിച്ച റൊമേരോ വി. കുര്‍ബാന അര്‍പ്പിച്ച കൊണ്ടിരിക്കുമ്പോള്‍ കൊലയാളികളുടെ കുത്തേറ്റു കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹം ജനങ്ങളുടെ പുണ്യാളനാണ് എന്ന് ഉദ്‌ഘോഷിച്ചു കൊണ്ട് മൂവായിരത്തോളം വരുന്ന ഭക്തര്‍ എല്‍ സാല്‍വദോറിലെ തെരുവുകളില്‍ നിറഞ്ഞു. ‘ അവര്‍ അദ്ദേഹത്തെ കൊല്ലുന്നതിനു മുമ്പേ അദ്ദേഹം ഒരു പുണ്യാളനായിരുന്നു. അദ്ദേഹം എന്നും പാവപ്പെട്ടവര്‍ക്കൊപ്പമായിരുന്നു. ഞങ്ങളുടെ വേദനകളാണ് അദ്ദേഹം സഹിച്ചത്.’ മാര്‍ച്ചില്‍ പങ്കെടുത്ത എഴുപത്തൊന്‍പതുകാരിയായ ഡോംറ്റില പീന പറഞ്ഞു..

You must be logged in to post a comment Login