ഓസ്‌കര്‍ റൊമേരോ വാഴ്ത്തപ്പെട്ടപ്പോള്‍ ആകാശത്ത് അത്ഭുതദൃശ്യം!

ഓസ്‌കര്‍ റൊമേരോ വാഴ്ത്തപ്പെട്ടപ്പോള്‍ ആകാശത്ത് അത്ഭുതദൃശ്യം!

romero signഎല്‍ സാല്‍വദോറിലെ പാവപ്പെട്ടവരുടെ വിശുദ്ധന്‍ ബിഷപ്പ് ഓസ്‌കര്‍ റൊമേരോയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയ നേരത്ത് ആകാശത്ത് അദ്ഭുത ദൃശ്യം കണ്ടെന്ന് സാക്ഷ്യം. ബലിവേദിയില്‍ അക്രമിയുടെ വെടിയേറ്റു മരിച്ച റൊമേരോയെ വാഴ്ത്തിക്കൊണ്ടുള്ള ചടങ്ങ് എല്‍ സാല്‍വദോര്‍ തലസ്ഥാനമായ സാന്‍ സാല്‍വദോറില്‍ നടക്കുമ്പോഴാണ് മേഘാവൃതമായ ആകാശം പെട്ടെന്ന് വകഞ്ഞു മാറി അവിടെ സൂര്യന്റെ ചുറ്റും പ്രകാശത്തിന്റെ ഒരു വലയം പ്രത്യക്ഷമായത്.

‘സത്യമായും എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചിട്ടുള്ള ഏറ്റവും അത്ഭുതകരമായ സംഭവങ്ങളിലൊന്നാണിത്.’ ചിക്കാഗോ രൂപതയില്‍ നിന്നുള്ള ഫാ. മാനുവല്‍ ഡൊറാന്റസ് പറഞ്ഞു. മെയ് 23 ന് അദ്ദേഹം സാന്‍ സാല്‍വദോറിലെ ചടങ്ങില്‍ പങ്കടുത്തിരുന്നു.

വിശുദ്ധനടപടികളുടെ പ്രീഫെക്ട് കര്‍ദിനാള്‍ ആഞ്ചെലോ അമാറ്റോ ഓസ്‌കര്‍ റൊമേരോയെ രക്തസാക്ഷിയും വാഴ്ത്തപ്പെട്ടവനുമാക്കുന്ന ഔദ്യോഗിക പ്രഖ്യാപനം വായിച്ച ഉടനെയാണ് പ്രകാശവലയം ആകാശത്ത് പ്രത്യക്ഷപ്പെട്ടതെന്ന് ഫാ. ഡൊറാന്റസ് ഓര്‍മിച്ചു. പ്രഖ്യാപനം നടന്ന ഉടനെ ഗായകസംഘം ഗ്ലോറിയ ആലപിച്ചു. ഡീക്കന്‍മാരുടെ ഒരു സംഘം റൊമേരോയുടെ തിരുശേഷിപ്പു സംവഹിച്ചു. മരണസമയത്ത് അദ്ദേഹം ധരിച്ചിരുന്ന രക്തം പുരണ്ട ഷര്‍ട്ടും അതിലുണ്ടായിരുന്നു.

തലേ ദിവസം മുഴുവന്‍ മേഘാവൃതമായിരുന്നതിനാല്‍ സൂര്യനു ചുറ്റും പ്രത്യക്ഷമായ ആ അത്ഭുതദൃശ്യം പ്രകൃത്യതീതം തന്നെയായിരുന്നവെന്ന് ഫാ. ഡോറാന്റെസ് തറപ്പിച്ചു പറയുന്നു. ‘റോമേരോയുടെ തിരുശേഷിപ്പ് വഹിച്ച് ഗ്ലോറിയയുടെ അകമ്പടിയോടെ എഴുന്നള്ളിയ നേരത്ത് ആകാശം തുറക്കപ്പെടുകയും സൂര്യന്‍ പ്രത്യക്ഷനാവുകയും ചെയ്തു. സൂര്യനും ചുറ്റും കൃത്യതയാര്‍ന്ന വലയം! ഇത് പറയുമ്പോള്‍ പോലും ഞാന്‍ കോരിത്തരിക്കുന്നു’ ഫാ. ഡോറാന്റെസ് കൂട്ടിച്ചേര്‍ത്തു.

ഹാലോ എന്ന് ഇംഗ്ലീഷില്‍ പറയുന്ന ഈ വലയം സ്വാഭാവികവും കണ്ണുകള്‍ക്കു ദൃശ്യവുമായി പ്രതിഭാസമാണ്. പ്രകാശം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഐസ് ക്രിസ്റ്റലുകളുമായി ചേരു്‌മ്പോഴാണ് ഇത് ഉണ്ടാകുന്നത്. പക്ഷേ, വളരെ അപൂര്‍വമായ പ്രതിഭാസമാണിത്. കൃത്യസമയത്ത് അത് പ്രത്യക്ഷമായത് റൊമേരോയുടെ വിശുദ്ധിക്ക് സ്വര്‍ഗം നല്‍കിയ സാക്ഷ്യമായാണ് കാണുന്നത്.

‘അനേകം വൈദികരും മെത്രാന്മാരും ഈ ദൃശ്യത്തിനു സാക്ഷ്യം വഹിച്ചു. എല്ലാവരും അത്ഭുതം കൊണ്ട് നിലവിളിച്ചു. അവിശ്വസനീയമായിരുന്നു, അത്. ഫാ. ഡോറാന്റസ് പറഞ്ഞു..

2 Responses to "ഓസ്‌കര്‍ റൊമേരോ വാഴ്ത്തപ്പെട്ടപ്പോള്‍ ആകാശത്ത് അത്ഭുതദൃശ്യം!"

  1. MINI JOISE   June 2, 2015 at 5:55 am

    really miraculous

  2. Jomcy Johny   June 2, 2015 at 7:00 am

    Praise the Lord

You must be logged in to post a comment Login