ഓസ്‌ട്രേലിയന്‍ ബിഷപ്പുമാരുടെ ഇടയലേഖനം വിവാദമാകുന്നു

ഓസ്‌ട്രേലിയന്‍ ബിഷപ്പുമാരുടെ ഇടയലേഖനം വിവാദമാകുന്നു

Marriageവിവാഹത്തെ സംബന്ധിച്ചുള്ള കത്തോലിക്കാ സഭയുടെ പഠനങ്ങളെ അടിവരയിട്ടു കൊണ്ട് ഓസ്‌ട്രേലിയ ബിഷപ്പുമാര്‍ പുതിയ ഇടയലേഖനമിറക്കിയത് വിവാദമായി. അന്യായമായി പക്ഷപാതം കാട്ടി എന്ന പേരില്‍ ടസ്മാനിയന്‍ സര്‍ക്കാറിന് കേസ് കൊടുക്കണം എന്നാവശ്യപ്പെട്ട്, സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിക്കുന്ന പ്രമുഖ ആക്ടിവിസ്റ്റിനെതിരെ ആര്‍ച്ച്ബിഷപ്പ് ജൂലിയന്‍ പോര്‍ട്ടിയസ് തന്റെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു.

കത്തോലിക്കാ സഭയുടെ വിവാഹവുമായി ബന്ധപ്പെട്ട ആചാര പൈതൃകങ്ങള്‍ക്ക് എതിരായി ചിന്തിക്കുന്നവര്‍ക്കുള്ള അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതു പോലെ ടസ്മാനിയയിലെ കത്തോലിക്കാ സഭയ്ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന് ഹൊബാര്‍ട്ട് ആര്‍ച്ച്ബിഷപ്പ് ജൂലിയന്‍ പോര്‍ട്ടിയസ് പറഞ്ഞു.
ഓസ്‌ട്രേലിയന്‍ ബിഷപ്പുമാരുടെ കോണ്‍ഫറന്‍സ് മെയ് 28ന് പുറത്തിറക്കിയ ‘വിവാഹത്തിന്റെ കാര്യത്തില്‍ ഇടപെടരുത്‌‘ എന്ന പേരിലുള്ള പുതിയ ഇടയലേഖനത്തെ അടിസ്ഥാനമാക്കിയാണ് ആര്‍ച്ച്ബിഷപ്പ് തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള ഡോക്യുമെന്റുകളെ തിരിച്ചു വ്യത്യാസം കാണിക്കുന്നു എന്നു പറയാന്‍ സാധിക്കില്ല, ആര്‍ച്ച്ബിഷപ്പ് പോര്‍ട്ടിയസ് പറഞ്ഞു. ‘ദൈവത്തിന്റെ പദ്ധതികളെ ഉപേക്ഷിക്കുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്. ഇത് അപകടകരമായ നീക്കമാണ്’ ആര്‍ച്ച്ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
കത്തോലിക്കാ സ്‌കൂള്‍ കുട്ടികളാണ് പല അതിരൂപതകളിലും ഇടയലേഖനം വീട്ടില്‍ എത്തിച്ചത്. സ്ത്രീയും പുരുഷനും തമ്മിലുള്ള അതുല്യമായ ബന്ധത്തെയാണ് ഇടയലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പക്ഷാപാതം തുറന്നു വിടുന്നതും വെറുപ്പ് ഉളവാക്കുന്നതും കളിയാക്കുന്നതരത്തിലുള്ള ഉള്ളടക്കം നിറഞ്ഞതുമാണ് ഇടയലേഖനമെന്ന് സ്വവര്‍ഗ്ഗവിവാഹത്തെ പ്രചരിപ്പിക്കുന്ന രാജ്യാന്തര അധ്യക്ഷനായ റാന്‍ഡി ക്രൂമി പറഞ്ഞു.

 

 

നീതു.

You must be logged in to post a comment Login