ഓസ്‌ട്രേലിയയുടെ വത്തിക്കാന്‍ സ്ഥാനപതി പാപ്പയുമായി കൂടിക്കാഴ്ച നടത്തി

ഓസ്‌ട്രേലിയയുടെ വത്തിക്കാന്‍ സ്ഥാനപതി പാപ്പയുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ വ്യാഴാഴ്ച ഓസ്‌ട്രേലിയയുടെ വത്തിക്കാനിലേക്കുള്ള സ്ഥാനപതി മെലിസ്സ ഹിച്ച്മാനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കിടെ ഇവര്‍ പാപ്പയ്ക്ക് തന്റെ സ്ഥാനികപത്രികള്‍ സമര്‍പ്പിച്ചു.

ഓസ്‌ട്രേലിയയുടെ ആദ്യത്ത വനിത വത്തിക്കാന്‍ സ്ഥാനപതിയായ ഹിച്ച്മാന് മാതൃരാജ്യത്ത്‌
വിദേശകാര്യ മന്ത്രാലയത്തില്‍ വളരെക്കാലം ജോലി ചെയ്തു. യൂറോപ്യന്‍ യൂണിയനില്‍ ഓസ്‌ട്രേലിയയുടെ പ്രതിനിധിയായി സേവനം ചെയ്തിട്ടുണ്ട്. പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പിയെട്രോ പരോളിനുമായും ഹിച്ച്മാന് കൂടിക്കാഴ്ച നടത്തി.

You must be logged in to post a comment Login